പെട്ടുപോയെന്നാ തോന്നുന്നേ... വെള്ളാപ്പള്ളിമാരുമായി ഇടഞ്ഞ് നില്‍ക്കുന്ന സുഭാഷ് വാസു ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നപ്പോള്‍ അതേറ്റുപിടിച്ച് ഈഴവ സംഘടനകളും; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി

ബിജെപിയോട് ഏറ്റുമുട്ടുന്നവരെ മുട്ടുകുത്തിക്കുമെന്ന് പല പ്രാവശ്യം തെളിയിച്ച ആളാണ് അമിത് ഷാ. ബിജെപിയുടെ ഇന്നീ കാണുന്ന വളര്‍ച്ചയ്ക്ക് പിന്നില്‍ അമിത്ഷായുടെ പങ്ക് ഒട്ടും കുറവല്ല. ആ അമിത്ഷാ ബിജെപി അധ്യക്ഷ പദവിയിലിരിക്കുമ്പോഴാണ് കേരളത്തില്‍ ബിജെപിയെ തളര്‍ത്താന്‍ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും കളിച്ചത്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കാലുവാരിയ തുഷാറിനെ കാണാന്‍ പോലും അമിത്ഷാ തയ്യാറായില്ല. അതിന് പിന്നാലെ ബിജെഡിഎസ് പിളര്‍ത്താനുള്ള ശ്രമമാണ് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. സുഭാഷ് വാസു തുടങ്ങിവച്ചത് ഈഴവ സംഘടനകളും ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.
ഏറ്റവും അവസാനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെയാണ് സംഘടനകള്‍ രംഗത്ത് വരുന്നത്. സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, നേതൃത്വം നല്‍കുന്ന ശ്രീ നാരായണ സഹോദര ധര്‍മ്മ വേദിയിലൂടെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനമെന്നാണ് സൂചനകള്‍. ഒപ്പം എസ്എന്‍ഡിപി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് എടുക്കുന്നവരെ ഒരുകുടക്കീഴില്‍ അണിനിരത്തുക എന്നതും ഇവരുടെ ലക്ഷ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളോടെ വെള്ളാപ്പള്ളിക്കെതിരെ പ്രത്യക്ഷത്തില്‍ പലരും രംഗത്ത് എത്തിയിരിക്കുകയാണ്.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കരുതലോടെയാണ് സുഭാഷ് വാസു നീങ്ങുന്നത്. അനധികൃത സ്വത്ത് സമ്ബാദനം, ദുരൂഹ മരണങ്ങള്‍ എന്നിവയിലെ തെളിവുകള്‍ ടി പി സെന്‍കുമാറുമായി ചേര്‍ന്ന് ശേഖരിച്ചുകഴിഞ്ഞെന്നാണ് സുബാഷ് വാസുവിന്റെ അവകാശ വാദം. ഈ മാസം 16 ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സുഭാഷ് വാസുവും സെന്‍കുമാറും ചേര്‍ന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് സൂചനകള്‍.
ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണ്. തുഷാര്‍ പ്രസിഡന്റായി അഭിനയിക്കുകയാണെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. പാര്‍ലമെന്റ് ഇലക്ഷനില്‍ ആറ്റിങ്ങല്‍ ആലപ്പുഴ സീറ്റുകള്‍ സിപിഎമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തിയെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.
മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചിരുന്നു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞിരുന്നു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം.
തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും നാമനിര്‍ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 1.80 കോടിമാത്രമാണ്. എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി കുടുംബത്തെ പിഴുതെറിയുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാതാക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു സുഭാഷ് വാസുവിന്റെ അവകാശ വാദം. അത് പുറത്തുവിടുമെന്നാണ് സുഭാഷ് വാസു പറയുന്നത്.
https://www.facebook.com/Malayalivartha























