കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ആക്കിയ നിലയിൽ.. വലതുകൈയില്‍ കുത്തിക്കയറ്റിയ സിറിഞ്ച്!! തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറിനകത്ത് വനിതാ ഡോക്ടര്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മെഡിക്കല്‍ കോളജാശുപത്രിയിലെ വനിതാ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡില്‍ പ്രണവത്തില്‍ ഡോ. മിനിമോള്‍ (45) നെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കൂടുതല്‍ വ്യക്തമാകുകയുള്ളൂവെന്ന് ശ്രീകാര്യം എസ്.ഐ. കെ.ജി.പ്രതാപ്ചന്ദ്രന്‍ പറഞ്ഞു. ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡില്‍ പ്രണവത്തില്‍ ഡോ. മിനിമോളെ(45)യാണ് കഴിഞ്ഞദിവസം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. കുടുംബവഴക്കിന്റെ കാരണങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. മിനിമോളുടെ ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഭര്‍ത്താവും മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് വിഭാഗം അസോ. പ്രൊഫസറുമായ വിനുവുമായി വെള്ളിയാഴ്ച രാവിലെ വഴക്കുണ്ടായതായാണ് പോലീസിനു ലഭിച്ച മൊഴി. 11 മണിയോടെ മിനിമോള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.
ഭര്‍ത്താവ് പലതവണ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും പോലീസ് പറയുന്നു. വീട്ടില്‍നിന്നു ഭാര്യ പിണങ്ങിപ്പോയെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിനു ശ്രീകാര്യം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അന്വേഷണത്തില്‍ ഡോ. മിനിമോള്‍ പുലയനാര്‍കോട്ട പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. അവിടെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അന്വേഷിക്കുകയായിരുന്നു. വൈകീട്ടോടെ പത്തോളജി വിഭാഗത്തിനു സമീപം കാര്‍ കണ്ടെത്തി. ഡ്രൈവിങ് സീറ്റിലായിരുന്നു മൃതദേഹം. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ആക്കിയ നിലയിലായിരുന്നു. വലതുകൈയില്‍ കുത്തിക്കയറ്റിയ സിറിഞ്ചുണ്ടായിരുന്നു. മരുന്നു കുത്തിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനില്‍ എത്തിച്ച കാറില്‍നിന്ന് ഫൊറന്‍സിക് വിഭാഗം തെളിവെടുത്തു.
അതേസമയം കാറിനുള്ളില്‍ നിന്നും മരുന്ന് കുത്തിവച്ച നിലയിലുള്ള സിറിഞ്ച് പോലീസ് കണ്ടെടുത്തു. സിറിഞ്ചും കാറിനുള്ളില്‍ നിന്നും കണ്ടെടുത്ത സാധനങ്ങളും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്കി. മെഡിക്കല്‍ കോളജാശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. വിനുവിന്റെ ഭാര്യയാണ് മരണമടഞ്ഞ മിനിമോള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഇവര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ നേരമായും മടങ്ങി വരാതായതോടെ ഇവരെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ഡോ. വിനു ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡോ, മിനിമോളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മെഡിക്കല്‍ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട് കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മിനിമോളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകാര്യം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ കൃത്യമായി അറിയാന്‍ കഴിയുവെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























