മരടില്‍ ഫ്‌ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം... ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍, ജനുവരി 11,12 തിയതികളിലാണ് മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ളാറ്റുകള്‍ പൊളിക്കുക

മരടില്‍ ഫ്‌ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തി. ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും. നേരത്തെ അരമണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു തീരുമാനം. ജനുവരി 11,12 തിയതികളിലാണ് മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. 11ന് രാവിലെ 11 മണിക്ക് എച്ച്ടുഒയും 11.05ന് ആല്‍ഫാ സെറീനും പൊളിക്കും.
ഫ്‌ലാറ്റുകളുടെ സമീപം 200 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ജനങ്ങളെ സ്‌ഫോടന സമയത്തിനു മൂന്നു മണിക്കൂര്‍ മുന്പ് മാറ്റി താമസിപ്പിക്കും. പ്രായമായവരെ മാറ്റുന്നതിനായി പാലിയേറ്റീവ് കെയറുകളുടെ സേവനവും ആംബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി നാലു മണിക്കൂറിനു ശേഷം ഇവരെ തിരികെ എത്തിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha























