ആഞ്ഞടിച്ച് വെള്ളാപ്പള്ളി... വെള്ളാപ്പള്ളിയേയും കുടുംബത്തേയും വെല്ലുവിളിച്ച സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശന്‍; സുഭാഷ് വാസുവിനെതിരെ തത്ക്കാലും പ്രതികരിക്കേണ്ടെന്ന് തിരുമാനിച്ചിരുന്ന വെള്ളാപ്പള്ളിമാര്‍ പതിയെ രംഗത്തെത്തുന്നു

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും നേരെ ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് സുഭാഷ് വാസു. ഇത്രയേറെ ആരോപണങ്ങളുന്നയിച്ചിട്ടും വെള്ളാപ്പള്ളിയോ മകനോ രംഗത്തെത്തിയില്ലായിരുന്നു. എന്നാല്‍ സാവകാശം വെള്ളിപ്പള്ളി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുടെ കസേര മോഹിച്ച് നടത്തിയ അണിയറ നീക്കങ്ങള്‍ വിഫലമായപ്പോഴുണ്ടായ മോഹഭംഗമാണു സുഭാഷ് വാസു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നിലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. യോഗത്തിന്റെ പേരില്‍ ഒരുപാട് സ്ഥാനം കൈക്കലാക്കിയ ആളാണ്. ഇപ്പോഴുയര്‍ത്തിയ ആരോപണങ്ങളെല്ലാം അസത്യമാണെന്നു കാലം തെളിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തനിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരായ കുറ്റങ്ങളെല്ലാം ഇപ്പോഴാണു നിരത്തുന്നത്. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസായപ്പോഴാണു സുഭാഷ് വാസു തനിക്കെതിരേ തിരിഞ്ഞത്. മാവേലിക്കര യൂണിയനിലോ എസ്.എന്‍.ഡി.പി യോഗത്തിലോ അദ്ദേഹത്തിന് യാതൊരു പിന്തുണയുമില്ല.
മാവേലിക്കര യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടിട്ട് ഇരുപതു ശാഖകള്‍പോലും പ്രതികരിക്കാന്‍ വന്നില്ല. ഒരു ശാഖയും പ്രതിഷേധ പ്രമേയം പാസാക്കിയില്ല. ഇതെല്ലാം യോഗം നേതൃത്വത്തിന്റെ നടപടികള്‍ക്കുള്ള പിന്തുണയാണു വ്യക്തമാക്കുന്നത്. കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങിന്റെ പേരില്‍ കോടികളുടെ ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 28 കോടി രൂപയുടെ ജപ്തി നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ധനലക്ഷ്മി ബാങ്കില്‍ മൂന്നുകോടിയുടെ ബാധ്യതയുണ്ട്. 10 വര്‍ഷമായി കോളജിന്റെ വാര്‍ഷിക പൊതുയോഗം കൂടിയിട്ടില്ല. വ്യാജ ഒപ്പിട്ടാണ് ഒരാള്‍ പണം വാങ്ങിയത്. അതുകൊണ്ട് തുഷാര്‍ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് അംഗങ്ങള്‍ക്ക് ഒരു ബാങ്കില്‍നിന്നും വായ്പയെടുക്കാനും സാധിക്കാത്ത സ്ഥിതിയുണ്ടായി.
സെന്‍ കുമാറുമായി ചേര്‍ന്ന് എന്ത് ആരോപണമാണ് ഉയര്‍ത്താന്‍ പോകുന്നതെന്ന് അറിയില്ല. എന്തായാലും ഭയമില്ല. 16ാം തീയതി വരട്ടെ. പല വമ്പന്മാരും ഇതുപോലെ ഭീഷണി മുഴക്കി വന്നുപോയതാണ്. കട്ടച്ചിറ കോളജ് ചെയര്‍മാന്‍, ദേവസ്വം ബോര്‍ഡംഗം, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളൊക്കെ എസ്.എന്‍.ഡി.പിയുടെ പേരില്‍ കരസ്ഥമാക്കി. ഒരു ജ്യോത്സ്യന്‍ പ്രവചിച്ചതുപ്രകാരം കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടു നടക്കുകയാണ്. അതിനു തുഷാറിനേയും കുറെക്കാലം കൂടെക്കൂട്ടി. സുഭാഷ് വാസു കടുത്ത പാര്‍ലമെന്ററി വ്യാമോഹിയാണ്.
കമ്യൂണിസ്റ്റ് വിരോധിയുമാണ്. ഒരു പാര്‍ട്ടിക്കും അയാളെ വേണ്ട. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പി.ജെ. ജോസഫിന്റെയുമൊക്കെ പിന്തുണ തേടി ചെന്നതായി അറിഞ്ഞു. കുട്ടനാട്ടില്‍ കഴിഞ്ഞതവണ പിടിച്ച വോട്ടിന്റെ കണക്കുപറഞ്ഞായിരുന്നു അത്. പക്ഷേ ഫലമുണ്ടായില്ല. വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് അയാളെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വെളളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സുഭാഷ് വാസു കഴിഞ്ഞദിവസം ഉന്നയിച്ചത്. തുഷാര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നത് നിയമവിരുദ്ധസ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ്. തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും നാമനിര്‍ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 1.80 കോടിമാത്രമാണ്. വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ്. എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി കുടുംബത്തെ പിഴുതെറിയുമെന്നും സുഭാഷ് വാസു പറഞ്ഞു
വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുത്തുന്നതാണ്. വെള്ളാപ്പള്ളിയുടെ അഴിമതികള്‍ 16ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.
https://www.facebook.com/Malayalivartha























