ഏഴ് വയസുകാരനായ മകന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കോടതി ജുവൈനല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ കഴിഞ്ഞ മെയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി. ബാലക്ഷേമ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മയ്ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്താന്‍ പൊലീസ് തയ്യാറായില്ല. ഇതിനെതിരെ ദില്ലി ആസ്ഥാനമായ ആഡ്‌ലി ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അമ്മയ്ക്ക് എതിരെ തൊടുപുഴ പോക്‌സോ കോടതി ജെ ജെ ആക്ട് 75 ചുമത്തിയത്.
https://www.facebook.com/Malayalivartha























