നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയത്. ുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി നല്‍കുമെന്നാണ് സൂചന. പത്താം പ്രതി ഇടപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ വിടുതല്‍ ഹര്‍ജിയും തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 10 ദിവസത്തേക്ക് വിചാരണ മാറ്റിവയ്ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതി നിരസിച്ചത്. ഇന്നലെയും ദിലീപ് ഹാജരായില്ല. അവധി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ച്ചയായി ദിലീപ് ഹാജരാകാതിരിക്കുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ജനുവരി ആറിന് (തിങ്കള്‍) കുറ്റം ചുമത്തുന്ന നടപടികള്‍ക്കായി എല്ലാ പ്രതികളും ഹാജരാകണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha























