ദേശീയ പണിമുടക്ക്.... തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ചട്ട പരിഷ്‌കരണ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ അര്‍ധ രാത്രി 12 മുതല്‍ ആരംഭിക്കും, സംസ്ഥാനത്ത് കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും, കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ചട്ട പരിഷ്‌കരണ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ അര്‍ധ രാത്രി 12 മുതല്‍ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും സംസ്ഥാനത്തു പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു. സംസ്ഥാനത്ത് കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും.
സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha























