Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; എന്‍.ഐ.എ തടവുകാര്‍ക്കൊപ്പം പൊരുതിയത് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രി പിണറായി വിജയന്‍

23 JANUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ

നിയന്ത്രണം നഷ്ടപ്പെട്ട് ലോറി വീടിനു മുകളിലേക്ക് പതിച്ചു... ഒഴിവായത് വൻ ദുരന്തം....

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്

ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്... പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും, മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ആശ്വാസവാർത്ത.... കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...

 

ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ പോരാടിയ നേതാവാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നേതാജിയെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ജീവന്‍ ത്യജിച്ച ധീരനായ ദേശസ്‌നേഹിയുടെ ആശയങ്ങളെ അട്ടിമറിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറയുന്ന പിണറായി വിജയൻ, നേതാജിയെ ഹിന്ദു നേതാവായി ചുരുക്കി അപമാനിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നു. സുഭാഷ് ചന്ദ്രബോസ് എഴുതിയ 'ഇന്ത്യന്‍ സ്ട്രഗിള്‍'എന്ന പുസ്തകത്തില്‍ ഹിന്ദുമഹാസഭയെ കുറിച്ച്‌ അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് വ്യക്തമായി എഴുതിയിട്ടുണ്ട്, എന്നാല്‍ ഇന്ന് ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യന്‍ ഇടതുപക്ഷവുമായി അടുത്ത ബന്ധമായിരുന്നു നേതാജിക്കുണ്ടായിരുന്നതെന്നും കേരള മുഖ്യമന്ത്രി അനുസ്മരിക്കുന്നു. നേതാജിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിനെ കുറിച്ച്‌ ആഴത്തില്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

മുഖ്യമന്റ്റ്ഹിയുടെ ഫേസ്ബുക്‌പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ;

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചബ്രോസിന്റെ ജന്മദിനമാണിന്ന്. കൊളോണിയല്‍ അടിമത്തില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ജീവന്‍ ത്യജിച്ച ധീരനായ ദേശസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ ജനനത്തിന്റെ ഒരു ശതാബ്ദത്തിനപ്പുറം എത്തി നില്‍ക്കുമ്ബോള്‍, നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുന്‍പില്‍ അരങ്ങേറുന്നത്. മാത്രമല്ല, രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം വര്‍ഗീയ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. 1935 ല്‍ എഴുതിയ 'ഇന്ത്യന്‍ സ്ട്രഗിള്‍' എന്ന പുസ്തകത്തില്‍ നേതാജി ഹിന്ദുത്വ വര്‍ഗീയവാദത്തോടുള്ള തന്റെ എതിര്‍പ്പ് രൂക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്: 'ഹിന്ദു മഹാസഭയില്‍, അതിന്റെ മുസ്ലീം പകര്‍പ്പു പോലെത്തന്നെ, ചില മുന്‍കാല ദേശീയവാദികള്‍ മാത്രമല്ല ഉള്ളത്. അതില്‍ ഭൂരിഭാഗം ആളുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഭയമുള്ളവരും, സുരക്ഷിതമായ ഒരു ഇടം തിരയുന്നവരുമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഈ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗുണകരമാകുന്നു.' ഇപ്രകാരം സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്ര ബോസിനെയാണ് ഹിന്ദു വര്‍ഗീയവാദി എന്ന നിലയില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

വളരെ ചെറിയ പ്രായത്തിലേ രാഷ്ട്രീയത്തില്‍ സജീവമായ നേതാജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തുള്ള വലതു ചിന്താഗതികളെ എതിര്‍ത്തുകൊണ്ട് ഉല്പതിഷ്ണുവായ നേതാവ് എന്ന പേരെടുത്തു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നായിരുന്നു. കോണ്‍ഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോണ്‍ഗ്രസ് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ട പാര്‍ട്ടി ആയി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യന്‍ സ്ട്രഗിളില്‍ തന്നെ അദ്ദേഹം ഇതേക്കുറിച്ച്‌ എഴുതി. 'കര്‍ഷകരും, തൊഴിലാളികളും ഉള്‍പ്പെടെയുള്ള ബഹുജനത്തിന്റെ താല്പര്യങ്ങളാണ്, മറിച്ച്‌, മുതലാളിമാരുടേയും ജന്മിമാരുടേയും പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടേയും സ്ഥാപിത താല്പര്യങ്ങളല്ല സംരക്ഷിക്കേണ്ടത്' എന്ന് അദ്ദേഹം അസന്നിഗ്ധമായി ആ പുസ്തകത്തില്‍ പറയുന്നു. അതോടൊപ്പം സോവിയറ്റ് മാതൃകയില്‍ ഇന്ത്യയിലെ കാര്‍ഷിക വ്യാവസായിക മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹവും ഐ.എന്‍.എയുമായി ഇന്ത്യന്‍ ഇടതുപക്ഷത്തിനു ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തരം ഐ.എന്‍.എ തടവുകാരുടെ വിചാരണയില്‍ അവര്‍ക്കൊപ്പം നിന്നു പൊരുതിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പീന്നീട്, ക്യാ്ര്രപന്‍ ലക്ഷ്മി ഉള്‍പ്പെടെ അവരില്‍ ഒരുപാടു പേര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രം രചിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്. ആ ചരിത്രം ഇവിടത്തെ വര്‍ഗീയ ശക്തികള്‍ക്ക് ധനാത്മകമായ യാതൊരു പങ്കുമില്ലാത്ത ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ന് നേതാജിയുടെ ജന്മദിനത്തില്‍ ആ ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കുമെന്നും, അതു നമുക്ക് സമ്മാനിച്ച ഇന്ത്യ എന്ന മഹത്തായ സങ്കല്പത്തെ ഒരു വിഭാഗീയ ശക്തിക്കും വിട്ടു കൊടുക്കില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. നമുക്ക് നേതാജിക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും അര്‍ത്ഥവത്തായ പിറന്നാള്‍ സമ്മാനം അതായിരിക്കും. ജയ് ഹിന്ദ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (4 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (17 minutes ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (44 minutes ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (1 hour ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (1 hour ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (1 hour ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (2 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (11 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (11 hours ago)

Malayali Vartha Recommends