കെഎസ്ആർടിസി ബസുകൾ ആക്രി വിലയ്ക്ക് ; 35 ബസുകളാണ് ഉപയോഗിക്കാൻ സാധിക്കാതെ കിടക്കുന്നത്

കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാൻ സാധിക്കാതെ ആക്രി വിലയ്ക്കു ലേലം ചെയ്യാൻ കിടക്കുന്നു. 10 മുതൽ 12 വർഷം വരെ പഴക്കമുള്ള 35 ബസുകളാണ് ഇങ്ങനെ കിടക്കുന്നത്. മോട്ടർ വാഹന നിയമ പ്രകാരം 20 വർഷം വരെ ബസുകൾ ഉപയോഗിക്കാം. ആവശ്യത്തിന് ബസുകളില്ലാതെ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോഴാണ് 10 വർഷം കൂടി ഉപയോഗിക്കാൻ കഴിയുന്ന ബസുകൾ ഒഴിവാക്കുന്നത്.സാങ്കേതിക വിഭാഗം ഇതിനായുള്ള അനുവാദം തേടി. സാങ്കേതിക പോരായ്മകൾ പരിഹരിക്കാൻ വലിയ ചെലവ് വരുമെന്നു കാണിച്ചാണിത്.
ബസുകളുടെ പരിപാലിക്കുന്നതിൽ വന്ന തെറ്റുകളാണ് കാലാവധിക്കു മുന്നേ ഇവ നശിക്കാൻ ഇടയാക്കിയതെന്ന് ആക്ഷേപം ഉയരുന്നു . പുതിയ ബസുകൾ ഇല്ലാത്തതിനാൽ എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകളുടെ കാലാവധി 7ൽ നിന്ന് 9 വർഷമായി ഉയർത്തണമെന്ന് ഈയിടെ കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























