മോഡിക്കെതിരെ ദീപാ നിഷാന്തിന്റെ ട്രോള്‍; 'സ്വച്ച് ഭാരത്' പദ്ധതിയുടെ ഭാഗമായി ചൂലുപയോഗിച്ച് പൊതുയിടം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും പോസ്റ്റ് ചെയ്ത് ദീപ

ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ കണക്കുകള്‍ അനുസരിച്ച് 70ല്‍ 62 സീറ്റുകള്‍ ആം ആദ്മിയും 8 സീറ്റുകള്‍ ബി.ജെ.പിയും നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫേസ്ബുക്കിലൂടെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. 'ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്‍ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!' എന്നായിരുന്നു ദീപാ നിഷാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതത്. കേന്ദ്ര സര്‍ക്കാരിന്റെ 'സ്വച്ച് ഭാരത്' പദ്ധതിയുടെ ഭാഗമായി ചൂലുപയോഗിച്ച് പൊതുയിടം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും ദീപാ നിഷാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏതായാലും അല്‍പ്പനേരം കൊണ്ടുതന്നെ കുറിപ്പ് ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























