ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം... പെണ്‍കുട്ടിയ്ക്ക് രക്ഷയായത് മീന്‍ വില്‍പനക്കാരന്‍

പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൂത്തുപറമ്ബ് മാനന്തേരി സ്വദേശി രാജേഷിനെയാണ് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അന്നേ ദിവസം രാവിലെ വീട്ടില്‍ നിന്ന് പിതാവ് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം എത്തിക്കുകയായിരുന്നു. പിതാവ് പോയശേഷം പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും സ്‌കൂള്‍ ബാഗ് തട്ടിയെടുത്ത് ബസ് ഷെല്‍ട്ടറിന്റെ അകത്തേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ പെണ്‍കുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടയില്‍ അതുവഴി മീന്‍ വില്‍പനക്കാരന്‍ ഹോണടിച്ചെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























