Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മകളുടെ കല്യാണത്തിനും വീടുപണിക്കുമായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടംകയറി കണ്ണീരിൽ മുങ്ങിത്തപ്പിയപ്പോൾ ഭാഗ്യദേവത കടാക്ഷിച്ചത് ക്രിസ്മസ്- പുതുവത്സര ബംപറിന്റെ 12കോടിയുടെ രൂപത്തിൽ

12 FEBRUARY 2020 09:12 AM IST
മലയാളി വാര്‍ത്ത

മകളുടെ കല്യാണത്തിനും വീടുപണിക്കുമായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാഞ്ഞപ്പോള്‍, എല്ലാം ശരിയാകാന്‍ ഒരു വഴി തെളിഞ്ഞിരുന്നെങ്കില്‍ എന്ന് കൂലിപ്പണിക്കാരനായ പൊരുന്നന്‍ രാജന്‍ മനസ്സു നൊന്ത് ആഗ്രഹിച്ചു. അതു ഫലിച്ചതാകട്ടെ,​ സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തിലൂടെ. കൂലിപ്പണി ചെയ്തിട്ടും കടവും ദുരിതവുമായിരുന്നു മാലൂര്‍, പുരളിമല കുറിച്യ കോളനിയിലെ താമസക്കാരനായ പെരുന്നോന്‍ രാജന് ഉണ്ടായിരുന്നത്. പണി കഴിഞ്ഞു വരുംവഴി ലോട്ടറിയെടുക്കുന്ന ശീലമുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് കൂത്തുപറമ്പ് സനീഷ് ഏജന്റില്‍ നിന്നായിരുന്നു. ബംബര്‍ സമ്മാനം താനെടുത്ത ST 269609 നമ്ബര്‍ ടിക്കറ്റിനാണെന്ന് തിങ്കളാഴ്ച വൈകിട്ടു തന്നെ മനസ്സിലായെങ്കിലും രാജന്‍ ആരോടും പറഞ്ഞില്ല.

ഏറ്റവും ഉയര്‍ന്ന സമ്മാനം സ്വന്തമാക്കിയ രാജന് ആകട്ടെ ഉള്ളത് നിസാര സ്വപ്‌നങ്ങളും. അടച്ചുറപ്പുള്ള ഒരു വീട്ടില്‍ അന്തിയുറങ്ങുക, ഒപ്പം മകളുടെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്ത ഏഴ് ലക്ഷം രൂപ അടച്ചുതീര്‍ക്കുക. ലഭിക്കുന്ന പണത്തില്‍ ഒരു വിഹിതം പാവങ്ങളെ സഹായിക്കാനായി മാറ്റി വെക്കണമെന്നും രാജന്‍ പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. ഇടയ്ക്കിടെ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ഭാഗ്യദേവത ഇതുവരെ കനിഞ്ഞിരുന്നില്ല. പ്രതിക്ഷയില്ലാതെയാണ് ക്രിസ്മസ്- പുതുവത്സര ബംപറും എടുത്തത്. കണ്ണൂര്‍, കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി.

കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഇന്നലെ വൈകീട്ടോടെ അറിഞ്ഞിരുന്നെങ്കിലും രാജന്‍ ഫലം നോക്കിയില്ല. രാവിലെ സമീപത്തെ ചായക്കടയിലെത്തി പത്രത്തില്‍ ഫലം നോക്കി, ഒന്നാം സമ്മാനം ഉറപ്പിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്ന രാജനെ നാട്ടുകാരിടപെട്ട് ബാങ്കില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മുപ്പത്തി ആറ് ലക്ഷത്തി എൺപത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിനായി അച്ചടിച്ചത്. ഇതിൽ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകളാണ് ബാക്കി വന്നതെന്ന് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം.

ഒന്നാം സമ്മാനമായ 12 കോടിയില്‍ നിന്നും പത്ത് ശതമാനം ഏജന്റിന് കമ്മീഷനായി ലഭിക്കും. 30 ശതമാനം നികുതിയും ഏജന്റ് കമ്മീഷനും കഴിഞ്ഞുള്ള തുക രാജന് ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റ് തൃക്കടാരിപ്പൊയിലിലെ തോലമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്പിച്ചു.ബാങ്ക് സെക്രട്ടറി കെ.ദാമോദരന്‍,പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ക്ക് രാജനും ഭാര്യ രജനിയും മക്കളും ചേര്‍ന്ന് ടിക്കറ്റ് കൈമാറി.ദരിദ്ര കുടുംബാംഗമായ രാജന്‍ കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്.
വോളിബോള്‍ താരം കൂടിയായ രഗില്‍,​ വിദ്യാര്‍ത്ഥിയായ അക്ഷര,​ ആതിര എന്നിവരാണ് മക്കള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends