രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെ ഉറക്കം നഷ്ടപ്പെടുത്തി ഫോൺ കോൾ; നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദം കേട്ട് ആശങ്കയോടെ നാട്ടുകാർ....ആ ഫോൺ കോളിന് പിന്നിൽ

രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെ എത്തുന്ന ഫോൺ കോൾ. എടുത്തു കഴിഞ്ഞാല്‍ കേള്‍ക്കുന്നത് നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദം. ഇടുക്കി ജില്ലയിലുള്ള നിരവധി പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ഇത്തരം കോളുകള്‍ വരുന്നത്. ഇതോടെ ഫോണ്‍ എടുക്കുന്നവരുടെ ഉറക്കവും നഷ്ടപ്പെട്ടു. തിരിച്ചുവിളിച്ചാല്‍ കോള്‍ കണക്ടാവില്ല. 13 സെക്കന്‍ഡ് മാത്രമാണ് കോള്‍ ദൈര്‍ഘ്യം. ഏതാനും സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ കട്ടാകും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് ഈ മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കു പിന്നിലെന്നു സൂചനയുണ്ട്. ഇത് 'വാന്‍ഗിരി തട്ടിപ്പാണെന്ന് സംശയമുണ്ട്.
മിസ്ഡ് കോള്‍ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏര്‍പ്പാടാണ് വാന്‍ഗിരി. അജ്ഞാത ഫോണ്‍ നമ്പറുകളിൽ നിന്നുവരുന്ന മിസ്‌ഡ് കോളാണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. തിരിച്ചു വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണിലെ റീചാര്‍ജ് തുകയുടെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു. സൊമാലിയയില്‍ നിന്ന് '00252' ല്‍ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഒട്ടേറെ പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണു പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























