Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എണ്ണിക്കോ... ബന്ധുത്വ നിയമനത്തില്‍ വിവാദത്തിലായ ടി.എന്‍.സീമയുടെ ഭര്‍ത്താവായ ജി. ജയരാജ് വീണ്ടും വിവാദത്തില്‍; തന്നെ സി ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍; ആ തീരുമാനം മാറ്റില്ല; സര്‍ക്കാര്‍ തിരിച്ചു വരുമെന്നും ആരും ഭയക്കേണ്ടെന്നും ജയരാജന്‍

12 FEBRUARY 2020 11:09 AM IST
മലയാളി വാര്‍ത്ത

ബന്ധുത്വ നിയമനത്തില്‍പ്പെട്ട് മന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നയാളാണ് ഇ.പി. ജയരാജന്‍. ഇപ്പൊള്‍ മറ്റൊരു ബന്ധുത്വ നിയമനമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അതില്‍പെട്ടത് മറ്റൊരു ജയരാജനാണ്. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവായ് ജി. ജയരാജ് ആണ് വിവാദത്തിലായത്. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സി-ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരിക്കുകയാണ്.

തന്നെ സി ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജി. ജയരാജ്.
ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും.

സി-ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു കഴിഞ്ഞ ബുധനാഴ്ച ജയരാജ് യോഗം വിളിച്ചത്. തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. രണ്ടുമണിക്കൂറിലേറെയുള്ള പ്രസംഗത്തിന്റെ അവസാന മൂന്ന് മിനിറ്റിലാണു വിവാദ പരാമര്‍ശങ്ങള്‍.

ടി.എന്‍.സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സി-ഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമം. സി-ഡിറ്റിനുള്ള പദ്ധതികള്‍ പുറം കരാര്‍ കൊടുത്തു എന്ന കാടടച്ചുള്ള വെടി കേട്ടു ഭയന്നുപോകില്ല. മുഖ്യമന്ത്രിക്ക് സി-ഡിറ്റിനു മാത്രമായി പിന്തുണ നല്‍കാനാവില്ല. ചില കരാറുകള്‍ ഊരാളുങ്കലിനും കെല്‍ട്രോണിനും നല്‍കാനാണു മുഖ്യമന്ത്രി തീരുമാനിച്ചതെന്നും ജയരാജ് പ്രസംഗത്തില്‍ വെളിപ്പെടുത്തി.

ജി. ജയരാജന്റെ നിയമനത്തോടെയാണ് ബന്ധുനിയമനവുമായി വീണ്ടും പിണറായി സര്‍ക്കാര്‍ വിവാദത്തിലായത്. ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അവഗണിച്ചാണ് നിയമനമെന്നാണ് ആരോപണം.

പുനര്‍നിയമന വ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു. വിപുലമായ പ്രവൃത്തി പരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നു. ജയരാജ് റജിസ്ട്രാര്‍ ആയിരുന്ന കാലത്ത് സി-ഡിറ്റിന്റെ സുപ്രധാന പദ്ധതികള്‍ പലതും പുറംകരാര്‍ നല്‍കിയത്. ഇങ്ങനെ സി-ഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. സി-ഡിറ്റിന്റെ നിയമാവലി പ്രകാരം ഭരണസമിതി നിര്‍ദേശിക്കുന്ന പാനലില്‍ നിന്ന് മാത്രമേ സര്‍ക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ.

ജയരാജിന് സി-ഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തിലുണ്ടായിരുന്നു. ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാറ്റാന്‍ ഗവേണിങ് ബോഡി യോഗം അനുമതി നല്‍കിയെന്ന് ജയരാജ് സി-ഡിറ്റ് റജിസ്ട്രാറായിരിക്കെ സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഗവേണിങ് ബോഡി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആരോപണം.

ഭരണപക്ഷ യൂണിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തി. എന്തായാലും ഈ ഓഡിയോ വിവാദത്തോടെ ജയരാജ് വീണ്ടും പ്രതിരോധത്തിലായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends