Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വ്യാജ സിൽക്ക് കൈത്തറി സംഘം രജിസ്റ്റർ ചെയ്ത് ഒന്നേ കാൽ കോടി രൂപയുടെ വെട്ടിപ്പ്; വ്യവസായ വകുപ്പ് സെക്രട്ടറിയടക്കമുള്ള 10 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ്

12 FEBRUARY 2020 11:19 AM IST
മലയാളി വാര്‍ത്ത

വ്യാജ രേഖകൾ ഉപയോഗിച്ച് സിൽക്ക് കൈത്തറി സഹകരണ സംഘം രജിസ്റ്റർ ചെയ്ത് ഒന്നേ കാൽ കോടി രൂപ അപഹരിച്ചെടുത്ത വിജിലസ് കേസിൽ സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിയടക്കമുള്ള പത്തു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി മാർച്ച് 23 ന് എല്ലാ പ്രതികളും ഹാജരാകാനാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി എം.ബി. സ്നേഹലതയുടെ ഉത്തരവ്. കുറ്റ സ്ഥാപനത്തിൽ രണ്ട് വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ വിജിലൻസ് കുറ്റപത്രം , സാക്ഷിമൊഴികൾ , അനുബന്ധ രേഖകൾ എന്നിവ പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.

സംസ്ഥാന വ്യവസായ (സി) വകുപ്പ് സെക്രട്ടറി പി.എ. ഇസ്ഹാക്ക്, തിരുവനന്തപുരം താലൂക്ക് ഇന്റഗ്രേറ്റഡ് സിൽക്ക് ഹാന്റ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ബാലരാമപുരം എന്ന പേരിൽ രജിസ്റ്റർ ചെയ്ത സഹകരണ സംഘം സെക്രട്ടറി എം.മാജിദ , സൊസൈറ്റിയുടെ പ്രസിഡന്റും ബാലരാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പാറക്കുഴി സുരേന്ദ്രൻ, ഡയറക്ടർ ബോർഡംഗങ്ങളായ ഗോപാല പണിക്കർ , വിജയകുമാരി , സുരേഷ് , ശിവരാജൻ , മണിയൻനാടാർ , ബിജിത് കുമാർ , ചീഫ് പ്രൊമോട്ടർ മോഹനൻ എന്നിവരാണ് വിജിലൻസ് കുറ്റപത്രത്തിലെ പത്തു പ്രതികൾ.

2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജരേഖകൾ ഉപയോഗിച്ച് സിൽക്ക് കൈത്തറി സംഘം രജിസ്റ്റർ ചെയ്ത് സിൽക്ക് കൈത്തറി വ്യവസായ വികസനത്തിന് ദേശീയ സഹകരണ വികസന കോർപ്പറേഷനിൽ (എൻ. സി.ഡി.സി.) നിന്നും രണ്ടു കോടി രൂപ സഹായ മാർജിൻ തുകയായി നേടിയെടുക്കുകയായിരുന്നു. സംഘം രജിസ്റ്റർ ചെയ്യുന്നതിലേക്കായി വ്യാജ വസ്തുതകൾ ഉൾക്കൊള്ളിച്ച പ്രോജക്റ്റ് റിപ്പോർട്ട് , വ്യാജപ്പേരും വിലാസങ്ങളും രേഖപ്പെടുത്തിയ അംഗത്വ രജിസ്റ്റർ എന്നിവ ഹാജരാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു. സംഘത്തിന് 11, 22, 754 രൂപയുടെ സാമ്പത്തിക സഹായത്തിനേ അർഹതയുള്ളുവെന്ന ഹാൻറ് ലൂം ഡയറക്ടറുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെയും യോഗ്യതാ ശുപാർശക്കത്ത് അവഗണിച്ച് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഇസ്ഹാക്ക് ഉത്തരവ് ഇറക്കിയത്. ഇസ്ഹാക്ക് പൊതുതാൽപര്യത്തിന്റെ പേരിൽ 1,75, 20, 000 രൂപാ മാർജിൻ തുക സഹായത്തിന്റെ മൂന്നാം ഗഡുവായി നൽകാൻ അഴിമതിയിലൂടെ അനുകൂല ഉത്തരവ് നൽകിയതായും വിജിലൻസ് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

അനുവദിച്ച തുക മുഴുവൻ സഹകരണ സംഘത്തിന്റെ മറവിൽ ഒമ്പത് പ്രതികൾ കൈപ്പറ്റിയ ശേഷം ഇസ്ഹാക്കിന്റെ അറിവോടെ അസംസ്കൃത വസ്തുക്കൾ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയതായും ആയതിലേക്ക് പണം നൽകിയതായും വ്യാജ രേഖകൾ ഉണ്ടാക്കുകയായിരുന്നു. ഇതിലേക്കായി അംഗത്വ രജിസ്റ്റർ , ഇൻവോയ്സ് രജിസ്റ്റർ , മിനിറ്റ്സ് ബുക്ക് , നൂൽ അസ്വാൻസ് രജിസ്റ്റർ , ദിന ബുക്ക് തുടങ്ങിയവയിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി. ഇപ്രകാരം എൻ.സി.ഡി.സിയിൽ നിന്ന് ലഭിച്ച രണ്ടു കോടിയിൽ നിന്നും 1,15 , 45, 612 രൂപ പ്രതികൾ വഞ്ചനയിലൂടെ അപഹരിച്ചെടുത്ത് സർക്കാരിന് അന്യായ നഷ്ടം വരുത്തിയെന്നാണ് കേസ്. 163 രേഖകളോടൊപ്പം 152 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends