എസ് ബി കോളജ് മൈതാനത്ത് ചെറു ചുഴലിക്കാറ്റ്!

ചങ്ങനാശേരി എസ് ബി കോളജ് മൈതാനത്ത് ഭീതി പരത്തി ചെറുചുഴലിക്കാറ്റ് അടിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശക്തമായ കാറ്റ് വീശിയത്. സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയാണ് കാറ്റ് വീശിയത്.
ശബ്ദത്തോടെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മീറ്ററുകളോളം ഉയര്‍ന്നുപൊങ്ങി. ഭയന്ന വിദ്യാര്‍ഥികള്‍ ചിതറിയോടി. വിദ്യാര്‍ഥികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കോട്ടയത്തും സമീപപ്രദേശങ്ങളിലും താപനില ഇപ്പോള്‍ കൂടുതലാണെന്നും ഇത്തരം പ്രതിഭാസങ്ങള്‍ ഇനിയുമുണ്ടായേക്കാം എന്നും ഐഎംഡി ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു.
https://www.facebook.com/Malayalivartha


























