സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം . വനിതകള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൂടുതലായി ലഭിച്ചു തുടങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .അതേസമയം , സംസ്ഥാന പോലീസില്‍ വനിതളുടെ എണ്ണം 15 ശതമാനമായി ഉയര്‍ത്തും .
എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും വ്യക്തമാക്കി. വനിതാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























