ലൈവല്ലേ എന്ത് ചെയ്യും... വാര്‍ത്ത വായനക്കിടെ ഇത് അപൂര്‍വ അനുഭവം; വാര്‍ത്ത വായനയ്ക്കിടെ ബ്രേക്കിംഗ് ന്യൂസായി പുരസ്‌കാരം തേടിയെത്തി; പാനലില്‍ നിന്നും കിട്ടിയ സ്‌ക്രിപ്റ്റ് അനുസരിച്ച് വായിച്ചു; ചിരിയടക്കാതെന്തു പറയും പുരസ്‌കാരം തനിക്ക് തന്നെ

ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. സംസ്ഥാന മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചത് ഇന്നലെയാണ്. എല്ലാ വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസായി തങ്ങള്‍ക്ക് കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് എല്ലാ ചാനലുകാരും. അതിനാല്‍ തന്നെ വരുന്ന പല വാര്‍ത്തയുടെയും സോഴ്‌സോ ശരിയോ തെറ്റോ ഒന്നും നോക്കാന്‍ പല ചാനലുകളും നില്‍ക്കാറില്ല. ശരി തെറ്റുകള്‍ നോക്കിക്കൊണ്ടിരുന്നാല്‍ മറ്റേ ചാനല്‍ കൊടുക്കും. അപ്പോള്‍ ഉടന്‍ മുകളില്‍ നിന്നും വഴക്ക് വരും. അതിനാല്‍ തന്നെ അല്‍പം പോലും സമയം കളയാതെ കൊടുക്കുക എന്നതാണ് മുഖ്യം. പതിവ് പോലെ മാധ്യമ പുരസ്‌കാരങ്ങളും ആദ്യം സ്‌ക്രോള്‍ ചെയ്യേണ്ടത് തങ്ങളാണെന്ന് എല്ലാ ചാനലുകാരും ചട്ടം കെട്ടി. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അവരവരുടെ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് കിട്ടിയാല്‍ മാത്രം നല്‍കുന്നതാണ് രീതി.
ഇങ്ങനെ സംസ്ഥാന മാധ്യമ അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് മാതഭൂമി ന്യൂസില്‍ എന്‍. ശ്രീജയാണ് വാര്‍ത്ത ലൈവായി വായിച്ചിരുന്നത്. വാര്‍ത്ത വായന പുരോഗമിക്കുന്നതിനിടെ അവതാരകയെത്തേടി മാധ്യമ പുരസ്‌കാരമെത്തി. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ്. ഉടന്‍ തന്നെ ശ്രീജയുടെ ഫോട്ടോ തപ്പിപ്പിടിച്ചെടുത്ത് സ്ലൈഡുണ്ടാക്കി. ഹെഡ് സെറ്റിലൂടെ പാനലില്‍ നിന്നും ബ്രേക്കിംഗ് ഉണ്ടെന്ന് ന്യൂസ് പ്രൊഡ്യൂസര്‍ അറിയിച്ചു. ശ്രീജയുടെ അവാര്‍ഡ് സസ്‌പെന്‍സിലാക്കി വയ്ക്കുകയും ചെയ്തു.
സാധാരണപോലെ വായിച്ച് തുടങ്ങിയ ശ്രീജയ്ക്ക് സംസ്ഥാന മാധ്യമ പുരസ്‌കാരം തനിക്കാണെന്ന വിവരം ലൈവായി ലോകത്തെ അറിയിക്കേണ്ടിവന്നു. അങ്ങനെ ശ്രീജ തന്നെ വാര്‍ത്തയില്‍ ഇടംപിടിച്ചു.
മികച്ച ടി.വി. ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. ന്യൂസ് ഡസ്‌കില്‍നിന്നു വിവരം കൈമാറിയപ്പോഴാണ് ശ്രീജ തനിക്കാണ് പുരസ്‌കാരമെന്നറിഞ്ഞത്. പതിവുപോലെ വാര്‍ത്ത വായിച്ചുതുടങ്ങിയെങ്കിലും തന്റെ പേരാണ് വായിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ ചെറുചിരിയോടെയാണ് അവതരിപ്പിച്ചത്. ഈ വീഡിയോദൃശ്യത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണു ലഭിച്ചത്.
പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മം അറിഞ്ഞുള്ള അവതരണവും പരിഗണിച്ചാണ് അവാര്‍ഡ്. പുരസ്‌കാരം തനിക്കാണെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത വായിക്കുമ്പോഴും ഇത് പ്രതിഫലിച്ചെന്ന വിവരമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്.
അവാര്‍ഡ് വാര്‍ത്ത വായിച്ചു തീര്‍ത്തശേഷം ചിരിയടക്കാന്‍ പാടുപെടുന്ന അവതാരകയെ വീഡിയോയില്‍ കാണാം. പക്വവും ശാന്തവും വാര്‍ത്തയുടെ മര്‍മ്മം അറിഞ്ഞുള്ളതുമായ അവതരണമാണ് ശ്രീജയെ അവാര്‍ഡിനര്‍ഹയാക്കുന്നതെന്ന് ജൂറി വിലയിരുത്തിയിരുന്നു. മാതൃഭൂമിയിലെ സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് ലഭിച്ചത് അറിഞ്ഞ് വാര്‍ത്ത വായനയ്ക്ക് ശേഷം ആഘോഷമാക്കുന്ന ശ്രീജയുടെ ചിത്രവും പങ്കുവയ്ക്കുന്നുണ്ട്.
അല്പസമയം മുന്‍പ് വാര്‍ത്തവായിക്കുന്നതിനിടയില്‍: മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്ക് ലഭിച്ചു. വാര്‍ത്ത കാണുന്നവര്‍ : ആരാണയാള്‍? അല്‍ ശ്രീജ : ഞാനാണയാള്‍ ഇങ്ങനെ കമന്റുമായി വൈറലാകുന്ന വീഡിയോ ശ്രീജയും ആഘോഷിക്കുന്നുണ്ട്.
വളരെ സൗമ്യമായി വാര്‍ത്ത വായിക്കുന്ന ശ്രീജയ്ക്ക് ആരാധകരുടെ നിറഞ്ഞ കയ്യടിയാണ്. ഒപ്പം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അഭിനന്ദനങ്ങളും. എന്തായാലും ശ്രീജ ഹാപ്പിയാണ്.
https://www.facebook.com/Malayalivartha

























