ഡ്രൈവിംഗ് ലൈസൻസിലെ പ്യഥ്വിരാജിന്റെ വഴിയേ മോഹൻലാൽ; ഡ്രൈവിംഗ് ലൈസൻസില്ലാത്തതാണ് സിനിമയിൽ പ്യഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന് വിനയായതെങ്കിൽ മോഹൻലാലിന് വിനയായത് ആനക്കൊമ്പിന് ലൈസൻസ് ഇല്ലാത്തത്

ഡ്രൈവിംഗ് ലൈസൻസിലെ പ്യഥ്വിരാജിന്റെ അവസ്ഥയിലേക്ക് മോഹൻലാലും! കേരള ഹൈക്കോടതിയാണ് താരത്തെ നിയമത്തിന്റെ നൂലാമാലയിൽ എടുത്തെറിഞ്ഞത്. ഡ്രൈവിംഗ് ലൈസൻസില്ലാത്തതാണ് സിനിമയിൽ പ്യഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന് വിനയായതെങ്കിൽ ആനക്കൊമ്പിന് ലൈസൻസ് ഇല്ലാത്തതാണ് മോഹൻലാലിന് വിനയായത്.
സിനിമയിലെ പ്യഥ്വിരാജിനെ കുരുക്കിയത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെങ്കിൽ ആനക്കൊമ്പിൽ മോഹൻലാലിനെ കുരുക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥൻ. മോഹൻലാലിനൊപ്പം അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷണനും ബുദ്ധിമുട്ടിലാകുമെന്നാണ് റിപ്പോർട്ട്. എല്ലാം കോടതിയുടെയും സർക്കാരിന്റെയും നിലപാട് പോലിരിക്കും.
വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് മാത്യു സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് മോഹൻലാലിന് വെല്ലുവിളിയായി തീർന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസിലെ സുരാജ് വെഞ്ഞാറമൂടിനെ പോലൊരു ഉദ്യോഗസ്ഥനാണ് ജെയിംസ് മാത്യു. ചീഫ് ജസ്റ്റിസ് എസ്. മണി കുമാറാണ് മോഹൻലാലിന് എതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ ബഞ്ചിൽ ജസ്റ്റിസ് ഷാജി പി. ചാലിയുമുണ്ട്.
ആനക്കൊമ്പിന് പിന്നിലെ കഥകൾ അറിയുന്ന ആളാണ് ജെയിംസ് മാത്യു. അദ്ദേഹം സർവീസിലുണ്ടായിരുന്ന കാലത്താണ് സംഭവം നടന്നതെന്ന് കേൾക്കുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. അതുകൊണ്ടു തന്നെ സുപ്രീം കോടതിയിൽ പോയാലും താൻ കേസ് ജയിക്കുമെന്ന വാശിയിലാണ് അദ്ദേഹം.
2011 ജൂലൈ 22 നാണ് മോഹൻലാലിന്റെ എറണാകുളത്തെ വസതിയിൽ നിന്നും ആദായ നികുതി വകുപ്പ് ആന കൊമ്പുകളും ആന കൊമ്പ് കൊണ്ടുണ്ടാക്കിയ 12 രൂപങ്ങളും പിടിച്ചെടുത്തത്. ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് മോഹൻലാലിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ലൈസൻസ് തന്റെ കൈയിൽ ഇല്ലെന്ന് അദ്ദേഹം മറുപടി നൽകിയതോടെയാണ് സംഗതി വഷളായത്. ആനക്കൊമ്പ് സർക്കാർ നൽകുന്ന ഉടമസ്ഥാവകാശം ഇല്ലാതെ കൈവശം സൂക്ഷിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്.
ആനക്കൊമ്പുകൾ വനത്തിൽ നിന്ന് മോഷണം പോകുന്നു എന്ന പരാതികൾ വ്യാപകമാണ്. ഉൾവനത്തിൽ ആനകളെ കൊന്ന് കൊമ്പ് കവരുന്നു എന്നാണ് പരാതി. കാരണം കൂടാതെ ചെരിഞ്ഞ ആനകളുടെ അവശിഷ്ടങ്ങൾ വനം വകുപ്പ് കണ്ടെത്തിയിട്ടുമുണ്ട്. തിരുവനന്തപുരത്ത് നിന്നും പിടികൂടിയവരുടെ കൈയിൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പ് കിട്ടിയതെന്ന സ്ഥിതികരിക്കാത്ത ഒരു സംശയം പോലീസിനുണ്ടായിരുന്നു. അത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നു വരുന്നുണ്ട്.
ആനക്കൊമ്പ് പിടിച്ചെങ്കിലും കേസെടുക്കാതിരിക്കാൻ ശ്രമം നടന്നതായി ഹർജയിൽ ആരോപിക്കുന്നുണ്ട്. പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസെടുത്തത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപകാരം ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. പിന്നീട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ താരത്തിന് ലൈസൻസ് നൽകി. ഇത് നിയമവിരുദ്‌ധമാണെന്നാണ് പരാതി. താരത്തിന്റെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ലൈസൻസ് ലഭിച്ചതെന്നാണ് പരാതി. അതു കൊണ്ടു തന്നെ സർട്ടിഫിക്കേറ്റ് റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ലൈസൻസ് നൽകിയത് നിയമ വിരുദ്ധമാണെന്ന് പോലീസും കണ്ടെത്തിയിരുന്നു.
മോഹൻലാലിന് ലഭിച്ച ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി താരത്തിൽ നിന്നും വിശദീകരണം ചോദിച്ചിട്ടുണ്ട്. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണം. രണ്ടാഴ്ചയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. ആനക്കൊമ്പിലെ നൂലാമാലയെ കുറിച്ച് മോഹൻലാലിന് ഒരു പക്ഷേ അറിവുണ്ടായിരിക്കുകയില്ല. എന്നാൽ കേസിൽ നിന്ന് ഊരാൻ അതൊരു കാരണമല്ല.
മോഹൻ ലാലിന് സർട്ടിഫിക്കേറ്റ് കിട്ടിയതിനെ കുറിച്ച് എ. ഡി. ജി പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അക്കാര്യം അന്വേഷിക്കുകയാണെങ്കിൽ അക്കാലത്തെ ഉയർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ബുദ്ധിമുട്ടിലാവും.
പൊതുതാതപര്യ ഹർജിയായതിനാൽ മോഹൻലാലിന് എതിരെയുള്ള പരാതിക്ക് കൂടുതൽ ഗൗരവം കൈവന്നിരിക്കുകയാണ്. ചീഫ് ജസ്റ്റിസായതിനാൽ കർശനമായ നടപടികളും പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha

























