ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തില്‍ ആദ്യ ഭാര്യ നല്‍കിയ ഞെട്ടിപ്പിക്കുന്ന സമ്മാനം കണ്ട് ബന്ധുക്കള്‍ ഞെട്ടി; ആക്രമത്തിനിടെ വരന്റെ വിവാഹ വസ്ത്രമെല്ലാം കീറിക്കളഞ്ഞു; പോലീസ് എത്തിയാണ് എല്ലാവരേയും ശാന്തമാക്കിയത്

എത്രയോ പവിത്രമാണ് വിവാഹം. എന്നാല്‍ വിവാഹം ഒരു ശീലമാക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരാള്‍ക്ക് കിട്ടിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യ ഭാര്യ എത്തിയതോടെയാണ് ആ വിവാഹത്തിന് ക്ലൈമാക്‌സായത്.
പാകിസ്താനിലെ കറാച്ചിയിലാണ് അമ്പരപ്പിച്ച സംഭവമുണ്ടായത്. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുമ്ബിില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരുവരോടും പ്രശ്‌നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്.ആസിഫ് മദീഹയെ ചതിക്കുകയായിരുന്നെന്ന് മദീഹയുടെ ബന്ധുക്കള്‍ പറഞ്ഞു. ആദ്യ വിവാഹത്തിന് ശേഷം ആസിഫ് ജിന്ന സര്‍വ്വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നു എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്. ഇതേ തുടര്‍ന്നാണ് ആദ്യഭാര്യ ഭര്‍ത്താവിന് കിടിലന്‍ സമ്മാനുമായി വിവാഹ പന്തലില്‍ എത്തിയത്.
മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫിന്റെ വാദം. അതിനാല്‍ മൂന്നാമത് വിവാഹം കഴിക്കുമ്‌ബോള്‍ ഇവരുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറയുന്നു. എന്നാല്‍ കല്ല്യണ പന്തലില്‍ എല്ലാം മാറിമറിഞ്ഞു. അപ്രതീക്ഷിതമായി ആദ്യ ഭാര്യഎത്തുകയും മര്‍ദിക്കുകയുമായിരുന്നു.
ഒരു പുരുഷന് ഒരേസമയം ഒന്നിലേറെ ഭാര്യമാരുണ്ടാകുന്ന സാമൂഹ്യ വ്യവസ്ഥയായ ബഹുഭാര്യത്വം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ബഹുഭാര്യത്വം നിലനില്‍ക്കുന്നുണ്ട്.
മനുഷ്യ സമൂഹത്തിന്റെ മുന്‍കാലചരിത്രത്തില്‍ ബഹുഭാര്യത്വം വിവിധ സമൂഹങ്ങളില്‍ പുലര്‍ത്തിയിരുന്നതായി കാണാന്‍ സാധിക്കും. പല അറബ് സമൂഹങ്ങളിലും ബഹുഭാര്യത്വം ഇന്നും സര്‍വസാധാരണമാണ്. തമിഴ്‌നാട്ടില്‍ 'ചിന്നവീട് ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ഒരു രീതിയിലുള്ള ബഹുഭാര്യാത്വമുണ്ടായിരുന്നു.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പണ്ടുകാലത്ത് ബഹുഭാര്യത്വം വ്യാപകമായിരുന്നു. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഈ സമ്പ്രദായത്തിന്റെ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. കൂടാതെ ഹീബ്രു, ചൈന, ആഫ്രിക്ക, ഗ്രീസ്, അമേരിക്ക തുടങ്ങി ഒട്ടുമിക്ക പുരാതനസംസ്‌കാരങ്ങളിലും ബഹുഭാര്യത്വം അംഗീകൃതമായിരുന്നു.
പില്‍ക്കാലത്ത് സമൂഹവും സംസ്‌കാരവും കൂടുതല്‍ വികസിക്കുകയും പരിഷ്‌കൃതമാകുകയും ചെയ്തതോടെ ബഹുഭാര്യത്വം ക്രമേണ ഇല്ലാതായിത്തുടങ്ങി. ചില രാജ്യങ്ങളില്‍ ഈ സമ്പ്രദായം നിയമം വഴി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ചില സമൂഹങ്ങള്‍ക്കിടയില്‍ ചെറിയ തോതിലെങ്കിലും ബഹുഭാര്യത്വം നിലനില്‍ക്കുന്നതായി കാണാം. പരാതിപ്പെടാത്തത് കാരണം നിയമ നടപടിയെടുക്കാനുമാകുന്നില്ല.
https://www.facebook.com/Malayalivartha

























