Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബഹ്റയെ നീക്കാൻ ശത്രുമഹാ സഖ്യം കോടതിയിലേക്ക്; ബഹറയുടെ സഹപ്രവർത്തകരായിരുന്നവർ വിഷയം കോടതിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചു; ബി ജെ പി കേന്ദ്രനേത്യത്വവുമായുള്ള തന്റെ അടുപ്പം മുതലാക്കി സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ ബഹ്റയും ആരംഭിച്ചു; കേരള പോലീസിലെ അഴിമതികൾ കോടതി കയറുമോ?

13 FEBRUARY 2020 01:48 PM IST
മലയാളി വാര്‍ത്ത

കേരള പോലീസിലെ അഴിമതികൾ കോടതി കയറുമോ? ബഹറയുടെ സഹപ്രവർത്തകരായിരുന്നവർ വിഷയം കോടതിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചു. സി എ ജി അല്ല കർത്താവ് തമ്പുരാൻ നേരിട്ട് വന്നാലും ബഹ്റയെ മുഖ്യമന്ത്രി തൊടില്ലെന്ന ഉറപ്പിലാണ് ശുതുക്കൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ബി ജെ പി കേന്ദ്രനേത്യത്വവുമായുള്ള തന്റെ അടുപ്പം മുതലാക്കി സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ ബഹ്റയും ആരംഭിച്ചിട്ടുണ്ട്. ബഹ്റക്ക് രണ്ട് പ്രബല ശത്രുക്കൾ കേരള പോലീസിൽ ഉണ്ട്. അത് റ്റി. പി. സെൻകുമാറും ജേക്കബ് തോമസുമാണ്. സെൻകുമാറിനെ കസേരയിൽ നിന്നും ഇറക്കിവിട്ടിട്ടാണ് ബഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് അവരോധിതനായത്. ഇതോടെ കേരള പോലീസിലെ ഒരു വലിയ വിഭാഗം അദ്ദേഹത്തിന് എതിരായി. ജേക്കബ് തോമസിനെ വെള്ളത്തിലാക്കിയതും ബഹ്റ തന്നെ.

നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് അന്ന് ബഹ്റയെ സഹായിച്ചത്. മുഖ്യമന്ത്രി പദം ഏറ്റെടുത്തയുടനെ ഇക്കാര്യത്തിൽ മോദി പിണറായി നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം. ഇത് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.

12601 വെടിയുണ്ടകളും 25 റൈഫിളുകളും കേരള പോലീസിൽ നിന്നും കാണാതായ സംഭവം അതീവഗൗരവമായി മാറിയിരിക്കുകയാണ്. ഒപ്പം സർക്കാർ പണം ധൂർത്തടിച്ച് കമ്മീഷൻ അടിക്കുന്നു എന്ന വിവാദം പോലീസ് സേനക്ക് ആകമാനം നാറ്റകേസായി മാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വന്‍ അഴിമതി നടത്തിയതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി . അന്വേഷണം പ്രഖ്യാപിച്ച് ബഹറയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ തീരാവുന്ന വിവാദം കത്തി പടരാൻ ആവശ്യമായ സാഹചര്യമാണ് സർക്കാർ ഒരുക്കി കൊടുക്കുന്നത്.

ഡി.ജി.പിയെ ഉടനടി തല്‍സ്ഥാനത്ത് നിന്നു മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരിക്കാൻ വയ്യ എന്ന അവസ്ഥയിലാണ് സർക്കാർ എത്തി ചേർന്നിരിക്കുന്നത്.
ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന ക്രമക്കേടാണ് പോലീസിലുണ്ടായത് എന്നാണു സി.എ.ജി റിപ്പോര്‍ട്ട്.

മവോയിസ്റ്റ് മേഖലയില്‍ തണ്ടര്‍ബോള്‍ട്‌സ് സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. അതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി നടത്തിയ അഴിമതിയുടെ എല്ലാ തെളിവുകളും കോണ്‍ഗ്രസ് ശേഖരിച്ചുവരികയാണെന്നു മുല്ലപ്പള്ളി പറഞ്ഞു. പിണറായിക്ക് അനഭിതനായ ഒരാൾ അധികാരത്തിലെത്തിയാൽ ഇടതുസർക്കാർ വെള്ളംകുടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

രണ്ടു സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി ബഹ്‌റയെ ഡി.ജി.പിയാക്കിയത്. പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയല്‍ ഇതായിരുന്നു. ഡി.ജി.പിക്ക് ആഭ്യന്തരവകുപ്പില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കി. അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ അതുപോലീസ് നടപടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിയേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമാണ് ഒരു ആഭ്യന്തരവകുപ്പ് മന്ത്രി നിസഹായനായത്.

അലനും താഹക്കും എതിരെ യു എ പി എ ചുമത്തിയത് പോലും മുഖ്യമന്ത്രിയുടെ അറിവോടെയല്ല. കേസ് എൻ ഐ എക്ക് കൈമാറിയതും മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല. പക്ഷേ ബഹ്റയെ മുഖ്യമന്ത്രിക്ക് പേടിയാണ് എന്നാണ് പൊതുവിലുള്ള ആക്ഷേപം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends