Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നായ്ക്കളെ വെട്ടിവീഴ്ത്തി മുഖം മൂടി ധരിച്ച് വടിവാളുമായി അജ്ഞാതൻ...ഭയന്നുവിറച്ച് എഴുപുന്ന പഞ്ചായത്ത്....വെട്ടിവീഴ്ത്തിയത് അഞ്ച് വീടുകളിലെ വളർത്ത് നായ്ക്കളെ

13 FEBRUARY 2020 02:40 PM IST
മലയാളി വാര്‍ത്ത

ഒരിടക്ക് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ അജ്ഞാതനായിരുന്നു ബ്ലാക്ക് മാൻ. കറുത്ത വേഷം ധരിച്ച് കാലിൽ സ്പ്രിങുമായി മതിലുകൾ ചാടിക്കടന്ന് മനുഷ്യരെ ആക്രമിച്ചിരുന്നു വില്ലൻ. എന്നാൽ ഇതിനുപിന്നിൽ യാഥാർഥ്യം കണ്ടെത്താൻ ആർക്കും സാധിച്ചില്ലെങ്കിലും ദിവസങ്ങളോളം പല നാടുകളും ബ്ലാക്ക്മാന്റെ ഭീതിയിലായിരുന്നു. ഇപ്പോഴിതാ ജനങ്ങളെ ഭീതിയിലാഴ്ത്തി മറ്റൊരു അജ്ഞാതനാണ് വാർത്തകളിൽ നിറയുന്നത്.

ജനങ്ങളെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തി അജ്ഞാതൻ 5 വീടുകളിലെ വളർത്തു നായ്ക്കളെ വാളുകൊണ്ട് വെട്ടിക്കൊന്നു . ഒരു നായ ചത്തു. 4 എണ്ണം ഏതു നിമിഷവും ചത്തുപോകാവുന്ന നിലയിലാണ് ഇപ്പോൾ . എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസം രാത്രിയിലായാണ് അജ്ഞാതൻ വളർത്തു നായ്ക്കളെ ആക്രമിച്ചത്. കാരുവള്ളിൽ ജോയിയുടെ അൾസേഷ്യൻ നായയാണു വെട്ടേറ്റു ചത്തത്. ഇതിനെ തലേന്ന് വെട്ടി നിസ്സാര പരുക്കേൽപിച്ചിരുന്നു. പിറ്റേന്നാണ് വെട്ടി രണ്ടു കഷണമാക്കിയത്. ഒന്നര വർഷമായി വളർത്തുന്ന നായയായിരുന്നത്.

കാരുവള്ളിൽ ജോയിയുടെ വീടിന്റെ പരിസരത്തെ മറ്റ് 4 വീടുകളിലെയും നായ്ക്കൾക്ക് വെട്ടേറ്റു .ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടിക്കൊല്ലുന്നത് . വീടുകളിൽ ഉണ്ടായിരുന്നവരാരും ഭയം മൂലം പുറത്തിറങ്ങിയില്ല. മുഖംമൂടി ധരിച്ച് നല്ല ഉയരമുള്ള ആളാണെന്നും കയ്യിൽ നീളമുള്ള വടിവാൾ ഉണ്ടായിരുന്നെന്നും ജനാലയുടെ മുകളിലെ ദ്വാരത്തിലൂടെ വീട്ടുകാരിൽ ചിലർ കണ്ടിരുന്നു. രണ്ടാംദിനം രാത്രിയിൽ പ്രദേശവാസികൾ സംഘടിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരു പ്രദേശം മുഴുവൻ ഭീതിയിൽ കഴിയുകയാണിപ്പോൾ. ഇയാൾ ആരാണെന്നോ നായ്ക്കളെ കൊല്ലാനുള്ള കരണമെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. നായ്ക്കളെ മാത്രമാണോ ഇയാൾ ലക്ഷ്യമിടുന്നതെന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

മുഖം മൂടി ധാരികൾ മോഷണത്തിനെത്തുന്നത് പതിവ് വാർത്തയാണ്. എന്നാൽ ഇത്തരത്തിൽ നായയെ വെട്ടിക്കൊല്ലുന്ന സംഭവം ഇതാദ്യമായാണ് വാർത്തകളിൽ നിറയുന്നത്. മോഷണ ശ്രമണമാണോ ഇതിനുപിന്നിലെന്നതും വ്യക്തമല്ല. ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ഒരു അജ്ഞാതൻ വിലസുന്നതിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

മാസങ്ങളായി ഇരവിപുരം, മയ്യനാട് എന്നിവിടങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തുകയും സ്ത്രീകളെയും കുട്ടികളെയുമാകെ ഭീതിയിലാഴ്ത്തുകയും ചെയ്ത ബ്ലാക്ക് മാനെ പിടികൂടാനിറങ്ങിയ നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക് മാൻ എന്ന് പേരിട്ടത്. ഒരിടക്ക് ഒരു നാടിനെ മുഴുവൻ വിറപ്പിച്ച അജ്ഞാതനായിരുന്നു ബ്ലാക്ക് മാൻ.

കറുത്ത പാന്റ്സും കറുത്ത ഷർട്ടും കറുത്ത തൊപ്പിയും ധരിച്ചായിരുന്നു മോഷണവും അതിക്രമവും നടത്തിയിരുന്നത്. പലപ്പോഴും കണ്ണുമാത്രമാണ് പുറത്ത് കണ്ടിരുന്നത്. രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ചാണ് നടന്നിരുന്നത്. രാത്രി അനക്കംകേട്ട് ടോർച്ച് തെളിച്ചാൽ ഈ കണ്ണിലെ ലെൻസ് തിളങ്ങും ഇതുകണ്ടാണ് പലരും ഭയന്നിരുന്നത്.

ഇയാൾ പിടിയിലാകുമ്പോഴും കറുത്ത പാന്റ്സും കറുത്ത ഷർട്ടുമായിരുന്നു വേഷം. കറുത്ത മുഖംമൂടിയും തൊപ്പിയും ഉണ്ടായിരുന്നോ, അത് എവിടെയെങ്കിലും ഊരി ഉപേക്ഷിച്ചോ എന്നറിയാനും പോലീസ് അന്വേഷണം നടത്തിയിരുന്നു . മോഷണം നടത്തിയ ബൈക്ക് തൊണ്ടിയായി പരവൂരിൽനിന്ന് കിട്ടിയ സാഹചര്യത്തിലാണ് ഇയാളുടെ പേരിൽ പരവൂർ പോലീസ് കേസ്‌ എടുത്തത്. ചോദ്യം ചെയ്തതിൽ 2015 മുതൽ ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു .ഇതിനു പിന്നാലെയാണ് പുതിയ മുഖം മൂടി ധാരിയുടെ വാർത്ത മാധ്യമങ്ങളിൽ നിറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends