കുഞ്ഞൻ കെജ്രിവാളിനെ തേടിയെത്തിയത് അസുലഭ നിമിഷം; തുടർച്ചയായ മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി വമ്പൻ വിജയത്തോടെ അധികാരത്തിലേറുമ്പോൾ ആഹ്ലാദത്തിമിർപ്പിനിടെ താരമായത് അവ്യാന്‍ തോമര്‍

തുടർച്ചയായ മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി വമ്പൻ വിജയത്തോടെ അധികാരത്തിലേറുമ്പോൾ ആഹ്ലാദത്തിമിർപ്പിനിടെ താരമായത് ഒരു കുഞ്ഞ് കെജ്‍രിവാളായിരുന്നു. മഫ്ളർ കൊണ്ട് ചെവിമൂടി കഴുത്തിൽ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂൺ കളർ ജാക്കറ്റണിഞ്ഞ ഓമനത്തമുള്ള 'കുഞ്ഞന്‍ കെജ്‍രിവാൾ തന്നെയായിരുന്നു ആം ആദ്മിയുടെ വിജയാഹ്ലാദത്തിലെ ശ്രദ്ധാ കേന്ദ്രം.
ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായ 'മഫ്ലര്‍ മാന്‍' എന്നറിയപ്പെടുന്ന ഒരു വയസ്സുകാരന്‍ അവ്യാന്‍ തോമര്‍ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ പ്രത്യേക ക്ഷണിതാവാണ്. ആം ആദ്മി പാര്‍ട്ടിയാണ് ഔഗ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവ്യാനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച വിവരം അറിയിച്ചത്.
കെജ്‍രിവാളിന്‍റെ വേഷത്തിലെത്തിയ അവ്യാന്‍ തോമര്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. വിജയം ഏകദേശം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ ആംആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിലും അവ്യാന്‍റെ ഫോട്ടോ പങ്കിട്ടിരുന്നു. 2500ലേറെ തവണയാണ് അവ്യാന്‍ തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്. 'മഫ്ളര്‍മാന്‍' എന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇരുത്തയ്യായിരത്തിലേറെപ്പേരാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.
അവ്യാന്റെ പിതാവ് രാഹുല്‍ ആം ആദ്മി പാര്‍ട്ടി അനുയായിയും ചെറുകിട വ്യാപാരിയുമാണ്. 2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറി കെജ്‍രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു.
അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ 16ന് അധികാരമേൽക്കും. പ്രശസ്തമായ രാംലീല മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രണയദിനമായ 14നു സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും രാംലീലാ മൈതാനം ലഭ്യമല്ലാത്തതിനെ തുടർന്നാണു 16ലേക്കു മാറ്റിയത്. 2015ൽ പ്രണയദിനത്തിലായിരുന്നു കേജ്‍രിവാൾ സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ച രാവിലെ 10നു നടക്കുന്ന ചടങ്ങിലേക്കു വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ക്ഷണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























