സൈനബ കണ്ണൻ കൊലക്കേസ്; കുറ്റകരമായ നരഹത്യക്ക് 7 വർഷം തടവും 3 ലക്ഷം രൂപ പിഴയും

രാജാജി നഗർ ഫ്ളാറ്റ് നമ്പർ 177 ൽ താമസം സുരേന്ദ്രൻ മകൻ സൈനബാ കണ്ണൻ എന്ന സുജിത്തിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിൽ കുറ്റകരമായ നരഹത്യക്ക് ഒന്നാം പ്രതിയെ 7 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയ്ക്ക് 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി ജോസ്.എൻ.സിറിൾ ശിക്ഷിച്ചു.
ഒന്നാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ ബി - 4 ൽ താമസം ശിവൻകുട്ടി മകൻ പ്രഭിത്തിനെ (34)യാണ് 7 വർഷം ശിക്ഷിച്ചത്. മൂന്നാം പ്രതിയായ ഫ്ലാറ്റ് നമ്പർ 618 ൽ താമസം ബാബു മകൻ അനീഷിനെ (32)യാണ് 3 വർഷം ശിക്ഷിച്ചത്. 2011 മാർച്ച് 13ന് തമ്പാനൂർ ഹൗസിംഗ് ബോർഡ് മുത്താരമ്മൻ കോവിലിന്റെ മുൻവശത്താണ് സംഭവം നടന്നത്.ഒന്നാം പ്രതിപ്രഭിത്ത് രാജാജി നഗറിൽ ഉച്ചത്തിൽ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിൽ വച്ചുള്ള വിരോധമാണ് കൊലക്ക് കാരണം. കൊലപാതകത്തിന് കുറ്റപത്രം സമർപ്പിച്ചെങ്കിലും കൊലപാതകക്കുറ്റം തെളിവിൽ വരാത്തതിനാൽ നരഹത്യാക്കുറ്റത്തിനും ആയുധമുപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കലിനുമാണ് ഒന്നും മൂന്നും പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കന്റോൺമെന്റ് പോലീസ് ചാർജ് ചെയ്ത കേസിൽ അഡീ.പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.
https://www.facebook.com/Malayalivartha

























