Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അച്ഛൻ ഓട്ടോറിക്ഷ ഓടിക്കാൻ പോയിരിക്കുകയല്ലേ? അമ്മയെന്തിനാണ് കരയുന്നത്; ആ വാക്കുകൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ബന്ധുക്കൾ; ജപ്തി ഭയത്താൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

13 FEBRUARY 2020 05:11 PM IST
മലയാളി വാര്‍ത്ത
അഛന്റെ വിയോഗം അറിയാതെ മകൻ..... അതറിയിക്കാൻ കഴിയാതെ കരയുന്ന അമ്മ.... വിതുമ്പലോടെ ഒന്നും പറയാൻ കഴിയാതെ ബന്ധുക്കൾ...... കഴിഞ്ഞ ദിവസമാണ് കണ്ണ് നനയിക്കുന്ന ഈ സംഭവങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാങ്കുകാർ വീടും സ്ഥലവും ജപ്തി ചെയ്യാൻ വരുന്നതറിഞ്ഞ വിഷമത്തിൽ ഗാന്ധിനഗർ പുനത്തിൽ വിനു (46) ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ വിവരം അറിയാതെ കരയുന്ന അമ്മയെ ആശ്വസിപ്പിക്കുകയായിരുന്നു മകൻ. അച്ഛൻ ഓട്ടോറിക്ഷ ഓടിക്കാൻ പോയിരിക്കുകയല്ലേ . അമ്മയെന്തിനാണ് കരയുന്നത്’എന്ന് കരഞ്ഞു കണ്ണു കലങ്ങിയ ദീപയ്ക്കടുത്തിരുന്ന് ഭിന്നശേഷിക്കാരനായ മകൻ അർജുന്റെ ചോദ്യം കേട്ട് നിൽക്കുന്നവരെ സങ്കടത്തിലാക്കുകയായിരുന്നു . ഇതു കേൾക്കുമ്പോൾ ദീപയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞൊഴുകയായിരുന്നു. വിനുവിന്റെ ബന്ധു രാജഗോപാലൻ പറയുന്നത് ഇങ്ങനെയാണ് .... ‘അച്ഛനും മകനും വലിയ കൂട്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ ദൂരെയെവിടെയോ പോയിട്ടുള്ള അച്ഛൻ തിരിച്ചു വരുമെന്നു പറയുന്ന ആ കുഞ്ഞു ഹൃദയത്തെ ഞങ്ങളും വിഷമിപ്പിച്ചില്ല ഇതുവരെ.

മൂന്നു സെന്റിൽ ഒരു കൊച്ചു വീടായിരുന്നു ഇവർക്കുള്ളത്. വിനു ഓട്ടോറിക്ഷ തൊഴിലാളിയാണ്. 2016ൽ അഞ്ചു ലക്ഷം രൂപ ബാങ്ക് ലോണെടുത്തായിരുന്നു വീടുപണി പൂർത്തിയാക്കിയത്. മൂന്നു സെന്റ് ഭൂമി ഈടു നൽകിയായിരുന്നു ലോണെടുത്തത്. 14 കാരനായ മകൻ അർജുൻ സെറിബ്രൽ പാൾസി ബാധിതനാണ്. ചെറിയ വരുമാനത്തിനിടെ മകന്റെ ചികിത്സയ്ക്കായി വലിയ ചെലവുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ ലോണടവുകൾ പലതവണ മുടങ്ങുകയും ചെയ്തു . മകൾ ആറാം ക്ലാസിൽ പഠിക്കുന്നു. ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെ വീടു ജപ്തി ചെയ്യുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബാങ്കുകാരുടെ മുന്നറിയിപ്പ് പലതവണ വന്നതും കേസായതും. ഇതിനിടെ വീട് വിൽക്കാൻ ശ്രമമുണ്ടായെങ്കിലും സാധിച്ചില്ല.

ജപ്തി നടപടിയുടെ അവസാന ഘട്ടമായി കഴിഞ്ഞ ഏഴിന് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് റിക്കവറി ഓഫിസറും വീട്ടിൽ വന്നു. വായ്പ തിരിച്ചടയ്ക്കാൻ മൂന്നുമാസം അവധി വേണമെന്ന ആവശ്യം അംഗീകരിക്കാൻ ബാങ്കുകാരും തയാറായില്ല. ഈ 22ന് മുമ്പ് വീട്ടിൽനിന്ന് ഇറങ്ങണമെന്നായിരുന്നു നിർദേശം. ഈ വിഷമത്തിലായിരുന്നു കുറച്ചു നാളായി വിനു എന്നാണ് ബന്ധുക്കളും അടുപ്പമുള്ളവരും പറയുന്നത്. കേസ് അവസാനമായി ഇന്നലെ കോടതി കേൾക്കാനിരിക്കെയാണ് അതിനു മുമ്പു തന്നെ ഇദ്ദേഹം ലോകത്തോടു വിടപറയുകെയും ചെയ്തു . മകന് സുഖമില്ലാത്തതിനാൽ ജോലിക്കു പോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു ദീപയ്ക്ക്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിന്റെ ഏക ആശ്രയവും വിനുവായിരുന്നു.

ലോണെടുത്ത പീപ്പിൾസ് സഹകരണ അർബൻ ബാങ്ക് നിയമപരമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. മകന്റെ സാഹചര്യം അറിയുന്നതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഇവരിൽനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. നിയമപരമായ നടപടികൾ മാത്രമായിരുന്നു സ്വീകരിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നു. ബാങ്കുകാർ തുടർ നടപടികളുമായി മുന്നോട്ടു പോയാൽ മകളും ഭിന്നശേഷിക്കാരനായ മകനുമായി എവിടേക്കു പോകുമെന്ന് അറിയാതെ ആശങ്കയിലാണ് ദീപ.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends