പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സിഎജി റിപ്പോര്‍ട്ട്; സർക്കാരിനും തിരിച്ചടിയാകുന്നു

പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സിഎജി റിപ്പോര്‍ട്ട്. അതിപ്പോൾ സര്‍ക്കാരിനും എല്‍ഡിഎഫിനും വിനയാകുകയാണ് . സിഎജി കണ്ടെത്തിയ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുള്ള എല്‍ഡിഎഫ് ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുമെന്ന കാര്യവും വളരെ ശ്രദ്ധേയമാണ്. പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതല്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉള്ളത്. ഇതുവരെയുള്ളതെങ്കിലും നാളെ ചേരുന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ചയുക്കെടുക്കുക തന്നെ ചെയ്യും. .
അഴിമതി വിരുദ്ധ പ്രതിച്ഛായ, വികസനനേട്ടങ്ങള്‍ ഇത് രണ്ടും ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനിരിക്കെയാണ് സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിസഥാനത്താക്കിയത്. തോക്കുകളും തിരകളും കാണാനില്ലെന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതെന്ന പ്രതിപക്ഷവിമര്‍ശനം ഗുരുതര സ്വഭാവമുള്ളതുമാണ്. എന്നാൽ ഈ കാര്യത്തിൽ തുടരന്വേഷണവും നടപടിയും വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. രാഷ്ട്രീയനേതാക്കളെ പോലെ എജി വാര്‍ത്താസമ്മേളനം നടത്തിയതിലുള്ള അതൃപ്തി പങ്കുവക്കുമ്പോള്‍ തന്നെ അത്ര ഗൗരവം കല്‍പിക്കേണ്ടതല്ലെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
https://www.facebook.com/Malayalivartha

























