കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദശത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദശം ഹൈക്കോടതി സ്റ്റേ . കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ തീരുമാനം എടുത്തിരിക്കുന്നത്. സിഎജി ഓഡിറ്റിംഗിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. .
കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരികളിൽ സർക്കാർ ഓഹരിയും പൊതുമേഖല കമ്പനികളുടെ ഓഹരിയുമടക്കം 63 ശതമാനം ഓഹരിയും സർക്കാറിന്‍റെ കൈയ്യിലാണ് ഇപ്പോൾ ഉള്ളത് . ഇതോടെ കിയാലിൽ സിഎജി ഓഡിറ്റിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ കത്ത് നൽകുകയും ചെയ്തു. ഓഡിറ്റിംഗിനുള്ള രേഖകൾ കൈമാറിയില്ലെങ്കിൽ കിയാൽ ഡയയറക്ടർമാരായ മന്ത്രിമാരടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് ഉണ്ട്. മാത്രമല്ല കിയാലിൽ ഓഡിറ്റിംഗിനുള്ള നടപടികളുമായി സിഎജി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു . ഇതിനെതിരെയാണ് കിയാൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ സർക്കാറിന് നേരിട്ടുള്ള നിക്ഷേപം 35 ശതമാനം മാത്രമാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി സർക്കാർ ഓഹരിയായി കണക്കാക്കാനാകില്ല. വിമാനത്താവളം സ്വാകര്യ മേഖലയിലാണ്. അതിനാൽ സിഎജി ഓഡിറ്റിംഗ് വേണെന്നാണ് കിയാൽ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























