ക്രൂരമിത് !ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളി താഴെയിട്ടു..

കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ നടന്നത് മനസാക്ഷിയെ നടുക്കുന്ന സംഭവം . ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളി താഴെയിട്ടു. ഇരിട്ടി റൂട്ടിലോടുന്ന കെ വി എം ബസിലാണ് ഈ ക്രൂരത നട്സാന്നിരിക്കുന്നത്. ക്ലീനർ ശ്രീജിത്ത് ഇപ്പോൾ പിടിയിലായിരിക്കുകയാണ് . ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ കിട്ടി കഴിഞ്ഞിരിക്കുന്നു . ക്ലീനർ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു . ബസും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ബസിൽ കയറുന്നതിന് മുന്നേ ബസ് എടുക്കുക എന്നത് നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന അപകടവും വർധിക്കുകയാണ്.
https://www.facebook.com/Malayalivartha

























