Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്


സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

കേന്ദ്രവും കേരളവും കൈകോര്‍ത്ത്... ഫെബ്രുവരി 14ന് പതിവില്‍ നിന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ശ്രദ്ധിക്കുക

14 FEBRUARY 2020 11:20 AM IST
മലയാളി വാര്‍ത്ത

ചൂട് കാലം വരുന്നതിന് മുമ്പ് ചൂടുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി 14ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാധാരണ താപനിലയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ചൂടിനെ നേരിടുന്നതനായി ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാനവും വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ ചുവടെ...

ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും.

നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ജണഉ ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാന്‍ തൊഴില്‍ ദാതാക്കള്‍ സന്നദ്ധരാവേണ്ടതാണ്.

പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാവുന്നതാണ്.

നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു.

നിര്‍ജ്ജലീകരണം തടയാന്‍ ORS ലായനി കുടിക്കാം.

വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വർഷം കണ്ണൂരിൽ സ്കൂൾ കായികമേള  (15 minutes ago)

സ്വർണവിലയിൽ ഇടിവ്....  (26 minutes ago)

കൊടുങ്കാറ്റ കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!  (29 minutes ago)

ഇരുമ്പു കമ്പികൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്  (34 minutes ago)

വിമാനത്താവളങ്ങൾ അടച്ചു ട്രെയിനുകൾക്കും പണി "മൊൻത" വിഴുങ്ങുന്നു ചുഴലിക്കാറ്റി സംഭവിക്കുന്നത്  (36 minutes ago)

കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത    (41 minutes ago)

നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി ആതിഥേയത്വം വഹിക്കും.  (1 hour ago)

ശബരിമലയിലെ സ്വർണകവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ്‌ ഐ ടി  (1 hour ago)

രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി  (1 hour ago)

ചുഴറ്റിയടിച്ച് ‘മൊൻത’ കേരളത്തിൽ ഇന്ന് അവധി..? അടുത്ത മണിക്കൂറിൽ വിമാനങ്ങൾ റദ്ദാക്കി ..!  (1 hour ago)

പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി,  (1 hour ago)

മൊൻത ഉടൻ തീരം തൊടും സർവ്വനാശം..വിമാനത്താവളങ്ങൾ അടച്ചു..! ജനങ്ങളെ ഒഴിപ്പിക്കുന്നു..! ചെന്നൈയെ വിഴുങ്ങും..!  (2 hours ago)

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ...  (2 hours ago)

ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു    (2 hours ago)

പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ  (2 hours ago)

Malayali Vartha Recommends