Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ; തെളിവുമായി സന്ദീപ് ജി. വാരിയര്‍

14 FEBRUARY 2020 12:07 PM IST
മലയാളി വാര്‍ത്ത

ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ് യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ് സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും 'അവരോടൊപ്പമുള്ള സംഘവും' നാട്ടുകാരുടെ പണം പിരിച്ച്‌ 'പുട്ടടിച്ചു' എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ 'കരുണ മ്യൂസിക് കണ്‍സേര്‍ട്ട്' എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച്‌ ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമയും ആഷിഖും ചേര്‍ന്ന് വന്‍തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കൊച്ചിയിൽ സിനിമാ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ താരങ്ങൾക്കെതിരെ സന്ദീപ് രംഗത്ത് വന്നിരുന്നു. നിമിഷ സജയൻ, ഷെയിൻ നിഗം, ആഷിക് അബു, റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് , ഗീതു മോഹൻദാസ് അടക്കമുളളവർ പൗരത്വ നിയമത്തിന് എതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. അന്ന് സന്ദീപ് ഫേസ്ബുക്കിൽ ഭീഷണിയുമായി രംഗത്തെത്തി.

സന്ദീപ് ജി വാര്യരുടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു: '' മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല'' എന്നായിരുന്നു പോസ്റ്റ്.

പിന്നാലെ കമൽ അടക്കമുളളവർ സന്ദീപിനെതിരെ രംഗത്ത് വന്നത്. സന്ദീപ് വാര്യർ ഇന്ത്യൻ പ്രധാനമന്ത്രിയോ ഇൻകം ടാക്സ് ഓഫീസറോ ഒന്നും അല്ലല്ലോ എന്നാണ് കമൽ പരിഹസിച്ചത്. സോഷ്യൽ മീഡിയ ഇൻകം ടാക്സ് ഓഫീസർ എന്ന് സന്ദീപിനെ ട്രോളുകയുമുണ്ടായി. നടി ഫിലോമിനയുടെ ''ആരാടാ നാറി നീ'' എന്ന ഡയലോഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് റിമ കല്ലിങ്കൽ സന്ദീപിന് ചുട്ട മറുപടി നൽകിയത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള സൈബർ പോര് മുറുകുകയായിരുന്നു. റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സന്ദീപ് തുടർന്ന് നടത്തിയത്. കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാവുമോ എന്ന ചോദ്യവും സന്ദീപ് ഉന്നയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (26 minutes ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (29 minutes ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (31 minutes ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (6 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (6 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (6 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends