Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക വഴിത്തിരിവ്... സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കെമിക്കല്‍ ലാബിന്റെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു

16 FEBRUARY 2020 06:54 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കെമിക്കല്‍ ലാബിന്റെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. സയനൈഡ് നല്‍കിയാണ് സിലിയെ ജോളി കൊന്നെന്ന വാദത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് കേസിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഒപ്പം കുടിക്കാന്‍ നല്‍കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയെന്നാണ് കണ്ടെത്തല്‍. സിലിക്ക് ഗുളിക കൊടുത്ത ശേഷം തളര്‍ന്ന അമ്മയെ സിലിയുടെ മകന്‍ കണ്ടപ്പോള്‍ മകനെ ഐസ്‌ക്രീം വാങ്ങാന്‍ പണം കൊടുത്ത് ജോളി പുറത്തേക്ക് പറഞ്ഞയച്ചു. സംശയം തോന്നിയ മകന്‍ തിരികെ വന്നപ്പോള്‍, സിലി മറിഞ്ഞ് വീഴുന്നത് കണ്ടുവെന്നും മൊഴിയുണ്ട്. ഈ കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ് കെമിക്കല്‍ ലാബിന്റെ അന്തിമ റിപ്പോര്‍ട്ട്. കൂടത്തായി കൊലപാതക പരമ്ബരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയില്‍. സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇല്ലാതിരുന്നത്. ഇതുകൂടി കിട്ടിയതോടെ ഏറ്റവും ശക്തമായ കേസായി ഇത് മാറിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആല്‍ഫൈന്‍, അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാഫലമാണ് ഇനി പുറത്തുവരാനുളളത്.ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യുവാണ് രണ്ടും സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്. അതേസമയം, കൂടത്തായി റോയി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 19-ന് വിധി പറയും. കേസ് ഡിറ്റക്ടീവ് കഥ മാത്രമാണെന്നും റോയി തോമസ് മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നും ജോളിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർക്കാടാ വീട്ടിൽ കയറേണ്ടത് ..!വീട് പൂട്ടി ദീപ രാഹുൽ ഇറങ്ങി..! രാഹുൽ തളർന്ന് അവശൻ  (3 minutes ago)

രാഹുലിനെ പിന്തുണച്ച് നിരവധി അമ്മമാർ രംഗത്ത്‌..തെറ്റ് തിരുത്തി രാഹുൽ വരണം വീട്ടമ്മമാരുടെ ആവശ്യം ഇങ്ങനെ..!  (11 minutes ago)

കേരളത്തിന്റെ ആൻവി സുരേഷ്‌ വേഗക്കാരിയായി.  (12 minutes ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (21 minutes ago)

കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിൽ നാശം വിതച്ചു  (35 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 350ലധികം പോയിന്റാണ് മുന്നേറിയത്  (49 minutes ago)

സ്വര്‍ണവിലയിൽ കുറവ്..  (1 hour ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (1 hour ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (1 hour ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (1 hour ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (1 hour ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (2 hours ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (2 hours ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (2 hours ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends