Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആറ്റിങ്ങലില്‍ അയല്‍വാസികളായ വീട്ടമ്മയും ഗൃഹനാഥനും മരിച്ചനിലയില്‍... വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയില്‍ വീട്ടമ്മയും പണിതീരാത്ത വീടിനുള്ളിലെ മേല്‍ക്കൂരയില്‍ കെട്ടിത്തൂങ്ങിയനിലയില്‍ ഗൃഹനാഥനും,സംഭവത്തില്‍ ദുരൂഹത

17 FEBRUARY 2020 07:33 AM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങലില്‍ അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയില്‍ മണിമന്ദിരത്തില്‍ കെ.ഷിനു (സന്തോഷ്‌കുമാര്‍-38) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേല്‍ക്കൂരയില്‍ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് ... ശാന്തികൃഷ്ണയും ഷിനുവും വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുടുംബവീടിന് പിറകിലായി പുതുതായി നിര്‍മിക്കുന്ന വീടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഷിനുവിനെ ഇന്നലെ 11.30-ഓടെ അമ്മ രാധാമണിയമ്മ കണ്ടു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ശാന്തികൃഷ്ണയുടെ കുടുംബവീട് ഇതിന് തൊട്ടടുത്താണ്. ബഹളം കേട്ട് ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയും ഇവിടെയെത്തി. ഇവര്‍ ഓടി മകള്‍ താമസിക്കുന്ന വീട്ടില്‍കയറി നോക്കുമ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റിയനിലയില്‍ ശാന്തികൃഷ്ണയെ കണ്ടെത്തി.

ഉടന്‍തന്നെ ഒരു ഓട്ടോറിക്ഷയില്‍ നാട്ടുകാരുടെ സഹായത്തോടെ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഷിനുവിന് ജീവനുണ്ടെന്ന് തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇരുവരും അതിനോടകം മരിച്ചിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്.പി. ബി.അശോകന്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.വി.ബേബി, എസ്.എച്ച്.ഒ. വി.വി.ദിപിന്‍, എസ്.ഐ. സനൂജ് എന്നിവരുടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. പി.വി.ബേബി പറഞ്ഞു.

കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ മൃതദേഹത്തിലും വീടിനുള്ളിലും ഉള്ളത്. മൃതദേഹപരിശോധനാഫലം വന്നശേഷമേ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി.കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.ഷിനു റോഡ്‌റോളര്‍ ഡ്രൈവറാണ്. വിജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഇയാളുടേത് പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends