കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്... ജിദ്ദയില്‍ നിന്നെത്തിയ വിമാനം കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ രാവിലെ ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്. ജിദ്ദയില്‍ നിന്നെത്തിയ വിമാനം കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ രാവിലെ ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മികച്ച പരിഗണ നല്‍കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.
വിനോദസഞ്ചാരത്തിന് മുഖ്യപരിഗണന നല്‍കുന്ന 18 വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയതായും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ലക്ഷകണക്കിന് ആളുകള്‍ക്ക് രാജ്യത്തിന് അകത്തും പുറത്തും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്ന വിമാനത്താവളമാണ് കരിപ്പൂര്‍.
റണ്‍വേ നവീകരണത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് കോഴിക്കോട് അടക്കം വടക്കേ മലബാറിന്റെ സമ്ബദ് ഘടനയെ ദോഷകരമായി ബാധിച്ചെന്നും വി. മുരളീധരന്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha

























