Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരാണ്ട്

17 FEBRUARY 2020 08:46 AM IST
മലയാളി വാര്‍ത്ത

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്കു വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ഇരട്ടക്കൊലയുടെ രക്തസാക്ഷിത്വ വാര്‍ഷികം ഇന്നു കോണ്‍ഗ്രസ് ആചരിക്കുന്നത്.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതി തേടി നടത്തുന്ന നിയമപോരാട്ടവും തുടരുകയാണ്. കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. കൃപേഷ്-ശരത്‌ലാല്‍ രക്തസാക്ഷി ദിനാചരണം ഇന്നു കല്യോട്ടും പെരിയയിലുമായി നടക്കും. രാവിലെ 9ന് കല്യോട്ടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. 10നു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്യോട്ട് ടൗണില്‍ നടക്കുന്ന പ്രാര്‍ഥനാ സംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. 3നു കല്യോട്ട് നിന്നു പെരിയയിലേക്ക് 5000 പേര്‍ പങ്കെടുക്കുന്ന സ്മൃതിയാത്ര.

5നു പെരിയയില്‍ അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിക്കും. എംപിമാരായ കെ.സുധാകരന്‍, എം.കെ.രാഘവന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ഫെബ്രുവരി 17 ന് വൈകുന്നേരമാണ് കൃപേഷും ശരത് ലാലും കൊലയാളി സംഘത്തിന്റെ ഇരകളാകുന്നത്. ലോക്കല്‍ പൊലീസിന്റെയും പിന്നീട് ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ പ്രാദേശിക സിപിഐഎം നേതാക്കളുള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായി.

സിപിഐഎം ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തു വരാത്ത സാഹചര്യത്തില്‍ മക്കള്‍ക്ക് നീതി കിട്ടാനായുള്ള നിയമപോരാട്ടം തുടരുകയാണ് ഇരുവരുടെയും കുടുംബം. കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം റദ്ദാക്കിയ കോടതി കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചടക്കം പരാമര്‍ശിച്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ നല്‍കാന്‍ കോടതി തയാറായിട്ടില്ല.

തുടര്‍ന്ന് അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സിബിഐയുടെ മെല്ലപ്പോക്കിന് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആശങ്ക.

 

" f

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends