Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സുരേന്ദ്രന്‍ കീ ജയ്... കെ. സുരേന്ദ്രന്റെ ആദ്യ ദൗത്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പാക്കുക; അദ്ധ്യക്ഷ പദവി കൊതിച്ചിരുന്നവര്‍ പോരിനിറങ്ങിയാല്‍ അവരെ വെട്ടാന്‍ ദേശീയ നേതൃത്വം; കരുത്തനായ സുരേന്ദ്രന്‍ കുതിക്കുമ്പോള്‍

17 FEBRUARY 2020 10:52 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബി.ജെ.പി. അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുരേന്ദ്രന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കരുതലോടെ പ്രവര്‍ത്തിച്ച് അത്ഭുതം കാട്ടാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നത്. അതിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഇതിനായി കേന്ദ്ര നേതൃത്വം പുതിയ കോര്‍ ഗ്രൂപ്പ് സജ്ജമാക്കും. യുവാക്കള്‍ക്കു പ്രാമുഖ്യം നല്‍കുന്ന ഗ്രൂപ്പില്‍ പലരും പുതുമുഖങ്ങളായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി.ജെ.പി. ഭരിക്കുന്ന ത്രിതല പഞ്ചായത്തുകള്‍ ഉണ്ടാകണമെന്ന വലിയ ലക്ഷ്യമാണു സുരേന്ദ്രനു നല്‍കിയിരിക്കുന്നത്. അതിനായി ആെരയൊക്കെയാണ് ആവശ്യമെന്ന് അറിയിക്കാനും നിര്‍ദേശിച്ചു.

പാര്‍ട്ടിയില്‍ ചേരിപ്പോരിനു തുനിയുന്നവര്‍ എത്ര വലിയവരാണെങ്കിലും പാര്‍ട്ടിയിലുണ്ടാകില്ലെന്നു ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെട്ട് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു തുനിഞ്ഞാല്‍ മുഖം നോക്കാതെ നടപടി വരും. വിഭാഗീയ നീക്കങ്ങള്‍ കണ്ടെത്താന്‍ ആര്‍.എസ്.എസിനു പുറമേ ബി.ജെ.പി. ദേശീയ നേതൃത്വവും പ്രത്യേക സംഘത്തെ നിയോഗിച്ചു. അധ്യക്ഷപദവി കൊതിച്ചിരുന്ന നേതാക്കളില്‍ പലരും സുരേന്ദ്രനുമായി നിസഹകരിച്ചേക്കുമെന്ന സൂചന ലഭിച്ചതോടെയാണു ഡല്‍ഹിയില്‍നിന്നുള്ള ഇടപെടല്‍.

ശബരിമല വിഷയമടക്കം അനുകൂല ഘടകങ്ങള്‍ നിരവധിയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയിലെ ചേരിപ്പോരാണ് അതിനു പ്രധാന കാരണമെന്നും ആര്‍.എസ്.എസും ബി.ജെ.പി. നേതൃത്വവും വിലയിരുത്തുന്നു. അതിനാല്‍ത്തന്നെ, പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ അഭിപ്രായസര്‍വേ നടത്തിയതിനു ശേഷമാണു സുരേന്ദ്രനെ അധ്യക്ഷനായി നിശ്ചയിച്ചത്.

പി.എസ്. ശ്രീധരന്‍ പിള്ളയെ പൊടുന്നനെ മിസോറം ഗവര്‍ണറാക്കിയ ഒഴിവാണ് ഏറെക്കാലത്തിനു ശേഷം സുരേന്ദ്രനു നിയമനം നല്‍കിയ നികത്തിയത്. ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന എം.ടി.രമേശും എ.എന്‍. രാധാകൃഷ്ണനും സുരേന്ദ്രനുമായി സഹകരിക്കില്ലെന്ന പ്രചാരണ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം പുതിയ വഴിക്കു നീങ്ങിയത്. നിലവില്‍ ജനറല്‍ സെക്രട്ടറിമാരായ ഇരുവരും ഈ പ്രചാരണം നിഷേധിച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനും േദശീയ നേതൃത്വത്തില്‍ സ്ഥാനം കിട്ടിയേക്കും. പക്ഷേ, കേരളം തന്നെയാകും പ്രവര്‍ത്തന മണ്ഡലം. മുഴുവന്‍ സമയവും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെയാകും സുരേന്ദ്രനെ സഹായിക്കാനുള്ള കോര്‍ കമ്മിറ്റിയിലേക്കു നിയോഗിക്കുക. ഇതോടൊപ്പം, കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചാരകരായി പുതു സംഘത്തെയും നിയോഗിച്ചേക്കും.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്നു മത്സരിച്ച സുരേന്ദ്രന്‍ മൂന്നു ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ആറു മാസം കഴിഞ്ഞു നടന്ന കോന്നി ഉപതിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ട് നേടി.

ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷപദവിയില്‍ ഏറെ ശ്രദ്ധേയനായി. 3 തവണ ലോക്‌സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends