പേരിന് മാത്രം നീരൊഴുക്ക്, പാലരുവി വെള്ളച്ചാട്ടപ്രദേശത്ത് സഞ്ചാരികള്‍ക്ക് വിലക്ക്
പാലരുവി വെള്ളച്ചാട്ടം താല്കാലികമായി അടച്ചു. വേനലിന് മുന്‍പേ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് കുറയുന്നു.
കാട്ടുതീ സാധ്യത കൂടി കണക്കിലെടുത്താണ് താല്കാലികമായി അടച്ചത്. ആര്‍ത്തലച്ച് ഒഴുകിയിരുന്ന പാലരുവിയുടെ ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും ശോചനീയമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും നീരൊഴുക്ക് പേരിന് മാത്രം.
ഈ സാഹചര്യത്തിലാണ് സന്ദര്‍ശര്‍ക്ക് വനംവകുപ്പ് താല്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി അടുത്ത മഴക്കാലത്തോടുകൂടി മാത്രമേ പാലരുവി ഇക്കോടൂറിസം സെന്ററിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കൂ.
https://www.facebook.com/Malayalivartha