അനാശാസ്യത്തിന് പോലീസ് പിടിച്ചത് നാട്ടില്‍ പറഞ്ഞു പരത്തി; അരഞ്ഞാണം മോഷ്ടിച്ചപ്പോള്‍ വീട്ടില്‍ നിന്നും പുറത്തായി: മാതാപിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്നു; പോലീസിന് മുമ്പിൽ കുറ്റസമ്മതം നടത്തിയ പ്രതി കോടതിയില്‍ നിരപരാധിയെന്ന് ആവർത്തിച്ചത് പലതവണ

രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തൃശൂര്‍ പാഴായിയില്‍ നാല് വയസുകാരിയെ പുഴയില്‍ മുക്കി കൊന്ന കേസില്‍ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഒല്ലൂര്‍ സ്വദേശി ഷൈലജയെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2016 ഓക്ടോബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകള്‍ മേഭയെ മണലിപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിന് മുമ്പിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട്, കോടതിയില്‍ നിരപരാധിയാണെന്ന് പലക്കുറി ആവര്‍ത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. ജില്ലാ കോടതിയില്‍ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്.
കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കിയത്.
https://www.facebook.com/Malayalivartha

























