ടി.വി കാണുന്നതിനിടെ അച്ഛൻ ചാനൽ മാറ്റി; ആ തർക്കം അവസാനിച്ചത് കത്തി കുത്തിൽ ; യുവാവ് പിടിയിൽ

ടി.വി കാണുന്നതിനിടെ ഉണ്ടായ തർക്കം അവസാനിച്ചത് കത്തി കുത്തിൽ. ചാനൽ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തി കുത്തിൽ അവസാനിച്ചത്. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മകന്‍ അച്ഛനെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു . ജഗതി കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60 ), ശോഭ (57 ) എന്നിവരെയാണ് മകന്‍ അനൂപ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ഈ സംഭവം നടന്നത്.
അച്ഛന്‍ കണ്ടുകൊണ്ടിരുന്ന ചാനല്‍ അനൂപ് മാറ്റുകയായിരുന്നു . ഇതിനെചൊല്ലി മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു . എന്നാൽ ഇതിന്റെ ഫലമായി അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് അനൂപ് വിജയനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മയുടെ നെഞ്ചിനും പരിക്കേൽക്കുകയുണ്ടായി . ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . മകനെ തമ്ബാനൂര്‍ പൊലീസ് പിന്നീട് പിടികൂടി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























