പൊതുസ്ഥലങ്ങളില്‍ ഉള്ള ഓരോ ഫ്ലക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെ; വിമർശനവുമായി ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുസ്ഥലങ്ങളില്‍ ഉള്ള ഓരോ ഫ്ലക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെയെന്ന് കോടതി പറഞ്ഞു . എന്ത് കൊണ്ട് പിഴ ഈടാക്കുന്നില്ലെന്നും സര്‍ക്കാര്‍ മറ്റന്നാള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി . കൊച്ചി കമ്മീഷണറുടെ വീടിന് മുമ്പില്‍ വരെ കൊടികളാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് ഡിവൈഎഫ്ഐയുടെ കൊടികള്‍ കാരണം ആളുകള്‍ക്ക് നടക്കാൻ പോലും സാധിക്കുന്നില്ലെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി .
എന്നാൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പൊലീസ് സ്റ്റേഷനിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഡിജിപി കോടതിയെ അറിയിക്കുകയുണ്ടായി . അനധികൃത ബോര്‍ഡുകള്‍ മാറ്റാൻ സര്‍ക്കുലര്‍ ഇറക്കിയതായി റോഡ് സുരക്ഷ അതോറിറ്റി കമ്മീഷണറും കോടതിയില്‍ പറഞ്ഞു . ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ഫ്ലക്സുകളും ബോർഡുകളും ഉടന്‍ മാറ്റാണമെന്നും റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറുടെ സർക്കുലറില്‍ പറയുന്നുണ്ട് . ഹൈക്കോടതി നിർദേശ പ്രകാരം ആണ് ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സർക്കുലർ ഇറക്കിയത്.
https://www.facebook.com/Malayalivartha

























