സെക്രട്ടേറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് മാതൃകയിലുള്ള സമരം അവസാനിപ്പിക്കാന്‍ പോലീസ് നിർദേശം

സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന് വരുന്ന ഷഹീന്‍ബാഗ് മാതൃകയിലുള്ള സമരം അവസാനിപ്പിക്കാന്‍ പോലീസ് നിർദേശം. ഇതിനായി നോട്ടീസ് നല്കി കഴിഞ്ഞു . സെക്രട്ടേറിയേറ്റിനു മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
12 മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണു നോട്ടീസില്‍ പറയുന്നു . .16 ദിവസമായി പൗരത്വ നിയമ ഭേദഗതിക്കെതിരായിട്ടാണ് സമരം ചെയ്തു കൊണ്ടിരിക്കുന്നത്. ഷഹീന്‍ബാഗിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ സമരം നടക്കുന്നത്.
https://www.facebook.com/Malayalivartha

























