Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത

തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം; സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാൻ കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തു; പൊലീസ് വകുപ്പിനെ വീണ്ടു പ്രതിരോധത്തിലാക്കി വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

18 FEBRUARY 2020 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി

തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍

പൊലീസ് വകുപ്പിനെ വീണ്ടു പ്രതിരോധത്തിലാക്കി വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്ബനികളെ ഏല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഗതാഗത നിയമലംഘനം തടയാനുള്ള 180 കോടിയുടെ പദ്ധതി സ്വകാര്യ കമ്ബനിയ്ക്ക് നല്‍കാനാണ് നീക്കം. കെല്‍ട്രോണിനെ മറയാക്കിയാണ് ഇതിന് നീക്കം നടക്കുന്നത്. ഇതിനായി സിഡ്‌കോയെ പോലും ടെന്‍ഡറില്‍ നിന്നും ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്വകാര്യ കമ്ബനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാനാണ് കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തത്. കേരള പൊലീസിന്റെ സിംസ് പദ്ധതി തിരുവനന്തപുരത്തെ കമ്ബനിയായ മീഡിയോട്രോണിക്‌സിന് കരാര്‍ നല്‍കാനാണ് ധാരണയായത്. ഇതിന് പിന്നില്‍ ഇതിനകം വിവാദമായ ഗാലക്‌സോണ്‍ ഉണ്ടെന്നാണ് അറിയുന്നത്. പദ്ധതിയെക്കുറിച്ച്‌ വിവാദം ഉണ്ടായതോടെയാണ് ഡിജിപി കരാറില്‍ ഒപ്പിടാതെ മുക്കിയത്. അതൊഴിച്ച്‌ കരാറിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായതായി പ്രതിപക്ഷനേതാവ് പറഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ കണ്ടുപിടിച്ച്‌ പൊലീസിനെ അറിയിക്കുന്ന, സ്വകാര്യ കമ്ബനിക്ക് ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴയുടെ 90 ശതമാനം തുകയും സര്‍വീസ്-മെയിന്റനന്‍സ് ചാര്‍ജായി ലഭിക്കുന്ന വിധത്തിലാണ് ധാരണയായിട്ടുള്ളത്. കമ്ബനിക്ക് പിരിച്ചെടുക്കാന്‍ പറ്റാത്ത തുക പൊലീസ് പിഴയിലൂടെ കണ്ടെത്തും. പെറ്റിയടിക്കാന്‍ സ്വകാര്യ കമ്ബനിക്ക് അധികാരം നല്‍കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. 180 കോടിയുടെ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനുള്ള ശേഷി പാപ്പനംകോട്ടിലുള്ള ഇടത്തരം കമ്ബനിയായ മീഡിയാട്രോണിക്‌സിനില്ല. ഗാലക്‌സോണ്‍ എന്ന കമ്ബനിക്ക് ലാഭം ഉണ്ടാക്കാനുള്ള മാര്‍ഗമായിട്ടാണ് മീഡിയാട്രോണിക്‌സിനെ ഉപയോഗിക്കുന്നത്.

സ്വകാര്യ കമ്ബനിയെ തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം. 90 ശതമാനവും മീഡിയാട്രോണിക്‌സ് വഴി ഗാലക്‌സിയോണിന് ലഭിക്കാനാണ് സാധ്യത. ട്രാഫിക് ലൈറ്റുകളും മറ്റും ഉണ്ടാക്കി കൊടുക്കുന്ന മീഡിയോട്രോണിക്‌സിനെ മറയാക്കുകയാണ് ചെയ്യുന്നത്. സിംസ് പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തിപരിചയം ഗാലക്‌സോണിനില്ല. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണമെന്നാണ് ടെന്‍ഡര്‍ വ്യവസ്ഥയില്‍ പറയുന്നത്. എന്നാല്‍ ഗാലക്‌സോണ്‍ നിലവില്‍ വന്നത് 2017 ലാണ്. ഗാലക്‌സോണിന്റെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്ബട്ടികയില്‍പ്പെട്ടവരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗാലക്‌സിയോണിനെ പൊലീസ് ആസ്ഥാനത്തുനിന്നും പുറത്താക്കണം. ഈ ടെന്‍ഡര്‍ റദ്ദാക്കണം. പദ്ധതിയില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ട സ്ഥിതിവിശേഷമാണ്. പദ്ധതിക്ക് മുന്നോട്ടുവന്ന സിഡ്‌കോ ലഭിക്കുന്ന തുകയുടെ 40 ശതമാനവും സര്‍ക്കാരിന് നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുപോലും തള്ളിയാണ് സ്വകാര്യ കമ്ബനിക്ക് ടെന്‍ഡര്‍ ഉറപ്പിച്ചത്. സംസ്ഥാന പൊലീസിനെയും സ്വകാര്യവല്‍ക്കരിക്കാനാണോ സര്‍ക്കാര്‍ നീക്കമെന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (6 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (1 hour ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (1 hour ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (1 hour ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (2 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (2 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (3 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (4 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (4 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (5 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (5 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (5 hours ago)

Malayali Vartha Recommends