ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടുത്തം... പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.
വേനല്‍ കാലമായാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് രണ്ട് തവണയാണ് പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമുണ്ടായ തീപിടിത്തത്തില്‍ ജനജീവിതം ദുസ്സഹമായിരുന്നു. അന്ന് സ്വീകരിച്ച മുന്‍കരുതലുകളാണ് ഇപ്പോള്‍ കുറെയെങ്കിലും സഹായകരമായത്.
സുരക്ഷയുടെ ഭാഗമായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അതിന്റെ പരിധിക്കപ്പുറത്ത് നിന്നാണ് തീ പടര്‍ന്നത്. സംഭവസ്ഥലത്തു നിന്നും പുക ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായും വിവരമുണ്ട്. വേഗത്തില്‍ തീ അണയ്ക്കാന്‍ കൂടുതല്‍ അഗ്‌നി ശമന യൂണിറ്റുകളെ സ്ഥലത്ത് എത്തിക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha

























