ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ ടെക്‌നോ പാര്‍ക്ക് ജീവനക്കാരനായ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ടിവി കാണുന്നത് വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു . ടെക്നോപാര്‍ക്ക് ജീവനക്കാരനായ യുവാവാണ് മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60), ഭാര്യ ശോഭ (57) എന്നിവര്‍ക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത് .
ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ഇരുവരുടെയും വയറിനും നെഞ്ചിനും കൈകള്‍ക്കുമാണ് കുത്തേറ്റത്.സംഭവവത്തില്‍ മകന്‍ അനൂപിനെ തമ്ബാനൂര്‍ പോലീസ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























