കയ്യടിയോടെ ലോകം... പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വാവയുടെ ജീവന്‍ ആപത്തില്‍ എന്ന തരത്തിലുള്ള പ്രചാരണം നടത്തിയവരോട് വാവ സുരേഷ് തന്നെ ഫേസ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം അന്വേഷിച്ചത് വാവ സുരേഷിനെ പറ്റിയാണ്. ഒരു കൂട്ടം ഓണ്‍ലൈന്‍ മീഡിയകള്‍ സത്യം മാത്രം പറഞ്ഞപ്പോള്‍ ചിലരെങ്കിലും വാവ സുരേഷിന്റെ ജീവന് ഭീഷണി എന്ന തരത്തില്‍ പ്രചാരണം നടത്തി. നിര്‍ഭാഗ്യവശാല്‍ ആ പ്രചാരണങ്ങള്‍ വളരെ വേഗം വൈറലായി. അതിനാല്‍ തന്നെ വീണ്ടും വീണ്ടും അത്തരം പ്രചാരണങ്ങള്‍ തുടര്‍ന്നു. വാവ സുരേഷ് പോലും ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞു.
പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30 മണി സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാപരമായി ഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല എന്നും പറഞ്ഞു. എന്നാല്‍ അപ്പോഴും വ്യാജ പ്രചാരണങ്ങള്‍ തുടര്‍ന്നു.
തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി സൂപ്രണ്ടിനേയും വാവ സുരേഷിനേയും നേരിട്ട് വിളിച്ച് കാര്യം അന്വേഷിച്ചത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് നിര്‍ദേശം നല്‍കി. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി വാവ സുരേഷിനെ ആശ്വസിപ്പിച്ചു.
വാവ സുരേഷിന് എന്തൊക്കെ ചികിത്സ നല്‍കി എന്ന് വിശദീകരിക്കുകയും ചെയ്തു. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടിയാണ് ചികിത്സ നടത്തിയത്. വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇന്നലെ വൈകുന്നേരത്തേടെ വാവ സുരേഷിനെ പ്രത്യേക റൂമിലേക്ക് മാറ്റി.
തനിക്കെന്ത് പറ്റിയെന്നും തന്റെ ആരോഗ്യ നിലയെപ്പറ്റിയും വാവ സുരേഷ് രംഗത്തെത്തിയിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്റെ നന്ദി. ഇന്നലെ MDICU-ല്‍ നിന്ന് വാര്‍ഡില്‍ വൈകിട്ട് 3 മണിയോട് കൂടി എത്തിയതിനു ശേഷം ഉള്ള എന്റെ ആദ്യത്തെ അഭിമുഖം എന്ന മുഖവുരയോടെയാണ് വാവ സുരേഷ് സംസാരിക്കുന്നത്.
ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. എല്ലാവരും ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന തലക്കെട്ടോടെയാണ് വാവ സുരേഷ് സംസാരിക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിക്കും സൂപ്രണ്ടിനും വാവ സുരേഷ് നന്ദി പറഞ്ഞു. 13 തവണ പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പക്ഷെ ഇത്തവണത്തെ അനുഭവം വളരെ വേറിട്ടതായിരുന്നു. സ്വകാര്യ ആശുപത്രികളേക്കാളും വെല്ലുന്ന സൗകര്യങ്ങളാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളേജിനെ കുറ്റം പറയുന്നവര്‍ ഇത് കാണണം. ഞാന്‍ സാധാരണ മനുഷ്യനാ. എന്നിട്ടും എനിക്കിവിടെ വിഐപി ട്രീറ്റ്‌മെന്റാ ലഭിച്ചത്. എല്ലാവരോടും നന്ദിയുണ്ട്. ആരും വ്യാജ പ്രചരണത്തില്‍ പോകരുതെന്നും വാവ സുരേഷ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























