വെടിയുണ്ട കാണാതായ സംഭവം... അന്വേഷണച്ചുമതല ഐജി ശ്രീജിത്തിന്

വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. 22 വര്‍ഷ കാലയളവില്‍ വെടിയുണ്ടകള്‍ എപ്പോഴാണ് കാണാതായതെന്നും സംഘം അന്വേഷിക്കും. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. സ്പെഷല്‍ ആംഡ് ഫോഴ്സ് ബറ്റാലിയനില്‍ നിന്ന് 25 റൈഫിളുകളും 12,061 കാട്രിഡ്ജുകളും കാണാതായെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം റൈഫിളുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമി തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























