വിശപ്പിന്റെ വിളി... പാവങ്ങള്‍ക്ക് 25 രൂപയുടെ ഊണ് എന്ന് കിട്ടുമോന്ന് അറിയില്ല; പക്ഷെ പട്ടിണി കിടക്കാത്ത മുതലാളി പാവങ്ങള്‍ക്ക് 2000 രൂപയുടെ ഊണ് കിട്ടി; അവസം ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ വരുന്നവരല്ലെന്ന് യൂസഫലിയുടെ വലിയ വര്‍ത്തമാനവും; വയറ് നിറഞ്ഞ് മലയാളികള്‍

ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചതാണ് 25 രൂപയുടെ ഊണ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന്. അതിനായി കേരളത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മററ്റം കൂട്ടിമുട്ടിക്കാന്‍ പാടു പെടുന്ന സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ വാര്‍ത്തയായിരുന്നു. ഒന്ന് ഹോട്ടലില്‍ കയറിയാല്‍ വിശപ്പടക്കാന്‍ എത്ര രൂപയാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു മീനും കൂട്ടി ഊണ് കഴിക്കണമെങ്കില്‍ 150 രൂപയെങ്കിലും ആകും. അതിനാലാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയെ കൈയ്യടിച്ച് സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. അവശ്യ കാര്യങ്ങള്‍ക്ക് പോലും പണം നല്‍കാന്‍ കഴിയുന്നില്ല. ഈയവസരത്തില്‍ എങ്ങനെ പാവപ്പെട്ടവന് 25 രൂപയുടെ ഊണ് എന്ന് സാക്ഷാത്ക്കരിക്കുമെന്ന് കണ്ടറിയാം.
ഈ ഊണിനെപ്പറ്റി സ്വപ്നം കണ്ടിരിക്കുമ്പോഴാണ് 2000 രൂപയുടെ ഊണ് കഥ വരുന്നത്. തലസ്ഥാനത്ത് ജനുവരിയില്‍ നടന്ന ലോക കേരള സഭയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ വിളമ്പിയ ഊണൊന്നിന് 1900 രൂപ. ടാക്‌സ് ഉള്‍പ്പെടെ 2000 രൂപ. രാത്രി ഭക്ഷണത്തിന് 17,00 രൂപയുമാണ് ഒരാളുടെ ബില്‍. ഓരോരുത്തര്‍ക്കും പ്രാതലിനായി 550 രീപ വീതവും പലഹാരങ്ങള്‍ക്കും ചായയ്ക്കുമായി 250 രൂപയും ചെലവായി.
ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് രണ്ടാംലോക കേരളസഭ നടന്നത്. പങ്കെടുത്തവരുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ആകെ ചെലവാക്കിയത്.
ആകെ 351 അംഗങ്ങളുള്ളസഭയില്‍ യുഡിഎഫ് അംഗങ്ങളായ 69 പേര്‍ വിട്ടു നിന്നു. ബാക്കി 282 പേരാണുള്ളതെങ്കിലും ഉച്ചയൂണ് 700 പേരും അത്താഴ വിരുന്ന് 600 പേരും കഴിച്ചെന്നാണ് ഭക്ഷണം വിതരണം ചെയ്ത കോവളം റാവിസ് ഹോട്ടലില്‍ നിന്നുള്ള ബില്‍ വ്യക്തമാക്കുന്നത്.
ഈ കണക്ക് പുറത്ത് വന്നത് വന്‍ വിവാദത്തിലായി. കേരളത്തില്‍ അത്യാവശ്യം നല്ല ബുഫൈ ഊണിന് എങ്ങനെ പോയാലും 250 മുതല്‍ 500 രൂപയേ ആകൂ. എന്നാല്‍ ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി രംഗത്തെത്തി. ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. ഭക്ഷണത്തിന് കണക്ക് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും എംഎ യൂസഫലി ദുബായില്‍ പറഞ്ഞു.
പ്രവാസികളുടെ ഉന്നമനത്തിനാണ് ലോക കേരള സഭ ചേരുന്നത്. പ്രവാസികള്‍ അവിടെ ചെന്ന് ഭക്ഷണം കഴിച്ചു. അതിന്റെ പോരിലൊരു വിവാദം. ഞങ്ങളൊന്നും ആരും ഇവിടെ പട്ടിണി കിടക്കുന്നവരല്ലല്ലോ. അതില്‍ പങ്കെടുത്ത ആരും, ലോകത്തിന്റെ ഏതുഭാഗത്ത് നിന്നുള്ള ആള്‍ക്കാരും ഭക്ഷണം കഴിക്കാതെ വരുന്നവരല്ല. അവര്‍ ഭക്ഷണം കഴിച്ചതിന് ഇത്രയും കാശ് എന്നൊക്കെയുള്ള അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള അവഹേളനമാണെന്നാണ് എന്റെ അഭിപ്രായം എന്നുമാണ് യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യൂസഫലിയുടെ പരാമര്‍ശത്തിനെതിരേ സേഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ നിറയുകയാണ്. പട്ടിണി കിടക്കുന്നവരല്ലെന്ന് പറയുന്നെങ്കില്‍ എന്തിനാണ് 2000 രൂപയുടെ ഊണ് കഴിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങള്‍ക്ക് 100 രൂപയുടെ ഊണ് കഴിച്ചാല്‍ വിശപ്പ് മാറുമല്ലോ. മാത്രമല്ല ഒരാള്‍ക്ക് രണ്ടായിരമെങ്കില്‍ കുഴപ്പമില്ല. രണ്ടായിരം ഗുണം 700 പോകുമ്പോഴാണ് കളി മാറുന്നത്. പാവപ്പെട്ടവന് ഒന്നിനും സര്‍ക്കാരിന് കാശില്ലാതിരിക്കുമ്പോഴാണ് വിശപ്പില്ലാത്തവര്‍ക്ക് വേണ്ടിയുള്ള ഈ 2000ത്തിന്റെ ഊണ്. 89 ലക്ഷം രൂപയുണ്ടായിരുന്നെങ്കില്‍ പ്രളയത്തില്‍ തകര്‍ന്ന എത്രപേര്‍ക്ക് സഹായിക്കാമായിരുന്നു. ഇങ്ങനെ പോകുകയാണ് കമന്റുകള്‍.
"
https://www.facebook.com/Malayalivartha

























