കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

കഴക്കൂട്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. ടെക്‌നോപാര്‍ക്കിലെ ഷെല്‍സ്‌ക്വയര്‍ കമ്ബനിയിലെ ടെക്‌സിക്കല്‍ ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്. കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ് ഇയാള്‍ .ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ തുമ്ബ പൊലീസ് കേസെടുത്തു.ഇന്നലെ വൈകിട്ട് കഴക്കൂട്ടം തുമ്ബുരാന്‍മുക്കിന് സമീപത്തായിരുന്നു അപകടം . ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് സംഭവം നടന്നത് .
https://www.facebook.com/Malayalivartha

























