വിയാന്റെ കൊലപാതകം... കുറ്റബോധം തോന്നുന്നെന്ന് പറഞ്ഞ് ശരണ്യ
ഒടുവില്‍ വിയാന്റെ കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞും കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തിയും ശരണ്യ. തയ്യിലില്‍ കടല്‍ഭിത്തിയില്‍ എറിഞ്ഞ് ഒന്നര വയസുകാരന് മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റബോധമുണ്ടെന്ന് അമ്മ ശരണ്യ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. അതേസമയം, കാണുമ്പോള്‍ സ്നേഹം മാത്രം തോന്നുന്ന കുഞ്ഞുപൈതലിനോട് അമ്മ കാണിച്ച ക്രൂരത ഇതുവരെ തയ്യിലിലെ നാട്ടുകാര്‍ക്കും ശരണ്യയുടെ ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. ലോകത്തിലെ തന്നെ കിട്ടാവുന്ന ഏറ്റവും വലിയ സിക്ഷ തന്റെ മകള്‍ക്ക് നല്‍കണമെന്നാണ് ശരണ്യയുടെ പിതാവ് വത്സരാജ് പ്രതികരിച്ചത്. ബന്ധുക്കള്‍ തെളിവെടുപ്പിന് എത്തിച്ച ശരണ്യയെ ഒട്ടേറെ തവണ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നേരത്തെ, ബുധനാഴ്ച ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ തന്നെ, ഇതൊരു കൊലപാതകമാണെന്ന് പോലീസ് കരുതിയിരുന്നു. പക്ഷെ, അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോഴാണ് തെളിഞ്ഞത്. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് ശരണ്യ കരുതിയത്. പക്ഷെ, തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ഭിത്തിയില്‍ കുടുങ്ങുകയായിരുന്നു. ഭര്‍ത്താവ് പ്രണവിനെ കേസില്‍ കുടുക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഇതെല്ലാം ചെയ്തതാകട്ടെ കാമുകനൊപ്പം ജീവിക്കാനും.
https://www.facebook.com/Malayalivartha