ബിഗ് ബോസ് ഷോയില്‍നിന്നു പുറത്തായ രജിത് കുമാറിനെ സ്വീകരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

മോഹന്‍ ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയില്‍നിന്നു പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തടിച്ചുകൂടിയവരില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, ഇവിടെ എത്തിയവരില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെയും മറ്റ് 75 പേര്‍ക്കെതിരെയും ജില്ലാകളക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദേശത്തേത്തുടര്‍ന്ന് കേസെടുത്തിരുന്നു. വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു . നിയമലംഘനങ്ങള്‍ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ നിയമപാലകര്‍ക്കു സാധിക്കില്ലെന്നും മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി ആളുകളാണ് രജിത് കുമാറിനെതിരെയും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലാകെ അതിരൂക്ഷ വിമര്‍ശനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























