ചാലക്കുടിയില്‍ ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്ക് അപടത്തില്‍ മരിച്ചു

ചാലക്കുടിയില്‍ ദുബായില്‍ നിന്ന് എത്തിയ യുവാവ് കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കെ ബൈക്ക് അപടത്തില്‍ മരണപ്പെട്ടു. മേച്ചിറ സ്വദേശി സുജിത്താണ് (30) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലായിരുന്നു. ഈ മാസം 11നാണ് യുവാവ് ദുബായില്‍ നിന്ന് എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് അവര്‍ നിര്‍ദേശിച്ചത്. വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം അവഗണിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത് അര്‍ജുനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. അര്‍ജുന്‍ അന്ന് തന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കൊറോണ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൃതദേഹം സംസ്‌കരിക്കേണ്ട എന്നാണ് തീരുമാനം. ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























